കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല; വ്യജ സന്ദേശങ്ങൾക്കെതിരെ നടപടി

Google Oneindia Malayalam News

കാസർഗോഡ്; വ്യാഴാഴ്ച (ജൂലൈ 7 ) ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ. മഴയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ നാളേയും അവധിയാണെന്ന തരത്തിലുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ വിശദീകരണം. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

rain-23-1574303290-1637865505-

അതേസമയം ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.മിക്ക പുഴകളിലും ജലനിരപ്പ് മുന്നറിയിപ്പ് നിലയും അപകട നിലയും കടന്നിട്ടുണ്ട്. മഴയെ തുടർന്ന് മലയോര മേഖലകളിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നു. കോളിച്ചാൽ ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നതിനാൽ ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കാറ്റാംകവല ജംഗ്ഷനിൽ വെച്ചും മാലോം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പറമ്പ റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കണമെന്ന് കളക്ടർ അറിയിച്ചു.

ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു; അച്ഛനും മകനും മരിച്ചുആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു; അച്ഛനും മകനും മരിച്ചു

അതിനിടെ മഞ്ചേശ്വരം പഞ്ചായത്ത്‌ വാർഡ് 13 ഹൊസങ്കടിയിൽ 20 ഓളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആളുകളെ ഒഴിപ്പിച്ചു. 7 കുടുംബങ്ങളിലെ 50 പേരെയാണ് സുരക്ഷിത സ്ഥലത്തേയ്ക്കു മാറ്റിയത്.അഗ്നിശമനസേന ബാക്കി ഉള്ളവർക്കു സുരക്ഷ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 433.9 എംഎം.കാസറഗോഡ് ജില്ലയിൽ ആദ്യ 30 ദിവസം 478.3 എംഎം മഴ മാത്രം ലഭിച്ചപ്പോൾ തുടർന്നുള്ള 6 ദിവസത്തിൽ ലഭിച്ചതു 433.9 എംഎം മഴയാണ്.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
Kasaragod rail;schools will not shut down says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X