കാസർകോട് സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ;ചികിത്സ തേടിയത് 35 ഓളം പേർ,അന്വേഷണം ആരംഭിച്ചു
കാസർകോഡ്: മുട്ടത്തോടി ആലമ്പാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പാലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകളാണ് പരിശോധിക്കുക.
വ്യാഴ്ച വൈകുന്നേരമാണ് സംഭവം. സ്കൂളിൽ നിന്നും പാൽ കുടിച്ച വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുട്ടികൾ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഏകദേശം 35 ഓളം കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. പാലിൽ നിന്ന് തന്നെയാകാം ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് നിഗമനം. പാലിന് രുചി വ്യത്യാസം ഉള്ളതായി അധ്യാപകരും പരാതിപ്പെട്ടിരുന്നു. കുട്ടികളിൽ പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കൂടുതൽ കുട്ടികൾ ചികിത്സ തേടി ആശുപത്രിയിൽ എത്തിയതോടെയാണ് സ്കൂളിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന നിഗമനത്തിൽ എത്തിയത്. പിന്നാലെ ജില്ലാ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് അന്വേഷണ ചുമതല നൽകുകയായിരുന്നു. സംഭവത്തിന് ശേഷം സ്കൂളിലെ പാൽ വിതരണം നിർത്തിവെച്ചിരുന്നു. കുട്ടികളുടെ ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications