Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർകോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി: സ്വർണാഭരണങ്ങൾ കവർന്നശേഷം ഉപേക്ഷിച്ചു

കാഞ്ഞങ്ങാട് : ഉറങ്ങിക്കിടക്കുയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് വഴിയിൽ ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. കുട്ടിയുടെ അച്ഛനും വല്യച്ഛനും പുലർച്ചെ പശുവിനെ കറക്കനായി പുറത്തു പോയിരുന്നു. ഈ സമയത്തായിരുന്നു കുട്ടിയെ തട്ടികൊണ്ട് പോയത്. വീടിന് തൊട്ടടുത്തെ പറമ്പിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ സ്വർണക്കമ്മൽ കവർന്നിട്ടുണ്ട്.

വീട്ടിൽ നിന്നു 800 മീറ്റർ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടി സമീപത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചതോടയാണ് സംഭവം പുറംലോകം അറിഞ്ഞത്. പുലർച്ചെ 2.30നാണ് അച്ഛനും മുത്തച്ഛനും പശുവിനെ കറക്കാനായി പോകുന്നത്. 3.30 ന് തിരിച്ചെത്തി നോക്കിയപ്പോൾ മകളെ കാണാനില്ല. തുടർന്ന് പരിശോധിച്ചപ്പോൾ വീടിന്റെ അടുക്കള വാതിൽ തുറന്നു നിലയിലായിരുന്നു. വീട് മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ അയൽവാസികളെ വിവരം അറിയിച്ചു. എല്ലാവരും ചേർന്ന് കുട്ടിക്കായി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.

crime2

ഇതിനിടയിൽ കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് കോൾ വന്നു. മകൾ പോയ വീട്ടിലെ ആളായിരുന്നു വിളിച്ചത്. കുട്ടി തന്നെയാണ് നമ്പർ വീട്ടുകാർക്ക് നൽകിയത്. ഉടൻ തന്നെ വീട്ടുകാർ പോയി മകളെ കൂട്ടിക്കൊണ്ട് വരുകയായിരുന്നു. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉന്നത പോലീസ് മേധാവിയടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+