ഉള്ളിച്ചാക്കിനിടയില് വെച്ച് ഹാന്‍സ് കടത്ത്; രണ്ട് പേര് പിടിയില്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വന്‍ ലഹരി മരുന്ന് വേട്ട. നിരോധിത ലഹരി ഉത്പന്നങ്ങളായ ഹാന്‍സ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉദയചന്ദ്രന് (49), അബ്ദുള്‍ ലത്തീഫ് (57) എന്നിവരാണ് പിടിയിലായത്. പിടികൂടിയ ഹാന്‍സിന് 24 ലക്ഷം രൂപ വില വരും എന്നാണ് പൊലീസ് പറയുന്നത്. ഉള്ളി ചാക്കിന് ഇടയില്‍ വെച്ചാണ് ഹാന്‍സ് കടത്തിയത്. മംഗലാപുരത്ത് നിന്ന് മലപ്പുറത്തേക്കാണ് ഹാന്‍സ് കൊണ്ടുവന്നത്.

നേരത്തേയും മംഗലാപുരത്ത് നിന്ന് മലപ്പുറത്തേക്ക് കടത്താന്‍ ശ്രമിച്ച ഹാന്‍സ് പൊലീസ് പിടികൂടിയിരുന്നു. 2016 ല്‍ മംഗലാപുരത്ത് നിന്ന് മലപ്പുറത്തേക്ക് കടത്താന്‍ ശ്രമിച്ച 135 കിലോ പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടിയിരുന്നു.
7500 പാക്കറ്റുകളിലാക്കി മലപ്പുറം എടപ്പാളിലെ ചില്ലറ വില്‍പ്പന കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു ഇതെന്നായിരുന്നു അന്ന് പിടിയിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.
കര്‍ണാടകയില്‍ നിന്ന് ഏറെക്കാലമായി വന്‍തോതില്‍ നിരോധിത പുകയിലെ ഉദ്പ്പന്നങ്ങള്‍ കാസര്‍ഗോഡ് വഴി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എത്തുന്നുണ്ട്.
മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും ഇടയില്‍ ഈ നിയമവിരുദ്ധ കച്ചവടത്തിന് ഇടനിലക്കാരുമുണ്ട് എന്നാണ് പൊലീസ് കരുതുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications