കാസർഗോഡ് യുവാവ് ആത്മഹത്യ ചെയ്തു; 77 ലക്ഷം ലോട്ടറിയടിച്ചത് 4 മാസം മുൻപ്
കാസർകോഡ്: നാലു മാസം മുൻപ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി ഭവാനി ദമ്പതികളുടെ മകൻ വിവേക് ഷെട്ടിയെ (36) ആണ് മരിച്ചത്. കടയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
നെല്ലിക്കുന്ന് ഓവർബ്രഡ്ജിന് സമീപത്തെ ബേക്കറിക്കുള്ളിൽ ഇന്നലെ രാവിലെ 11 മണിയോടെ ആണ് സംഭവം. രാവിലെ തൊട്ടടുത്തെ കടയിൽ കൊടുത്തിരുന്ന താക്കോൽ വാങ്ങി വിവേക് ബേക്കറി തുറന്നിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.വിവേകിന്റെ വീട്ടുകാർ കടയിൽ എത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

വിവേക് ഷെട്ടിക്ക് നാലു മാസം മുൻപ് കേരള ലോട്ടറിയുടെ 70 ലക്ഷം രൂപ സമ്മാനം ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മരണ കാരണം അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഭാര്യ : ആരതി. ഏകമകൻ: ആൽവി. സഹോദരങ്ങൾ: പുനീത് ഷെട്ടി, വിദ്യ.












Click it and Unblock the Notifications