'മുത്തച്ഛൻ പോയ തക്കത്തിന് പെൺകുട്ടിയെ എടുത്തിറങ്ങി; ബഹളം വെച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'
കാഞ്ഞങ്ങാട്: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയായ പി എം സലീമിനെ കണ്ടതോടെ പ്രദേശവാസികൾ വലിയ പ്രതിഷേധം തീർത്തു. പ്രതിക്കെതിരെ പലവട്ടം കയ്യേറ്റശ്രമവും അധിക്ഷേപ വർഷവുമുണ്ടായി.
രാവിലെ 10.53 ഓടെയാണ് ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ഇന്നലെ പുലർച്ചെ തന്നെ കുറ്റകൃത്യം നടത്തിയ സ്ഥലത്ത് എത്തിച്ച് ആദ്യഘട്ട തെളിവെടുപ്പ് നടത്തിയിരുന്നു. മോഷണത്തിനാണ് പെൺകുട്ടിയുടെ വീട്ടിൽ കയറിയതെന്നും കുട്ടി ഉറങ്ങി കിടക്കുന്നത് കണ്ടപ്പോൾ എടുത്ത് അടുക്കള വാതിലിൽ വന്ന് പുറത്തേക്ക് വരികയായിരുന്നുവെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി.

പശുക്കൾ കൂടുതൽ ഉള്ള പ്രദേശമായതിനാൽ പുലർച്ചയോടെ വീട്ടുകാർ പശുവിനെ കറക്കാൻ പോകുമെന്ന് പ്രതീക്ഷിച്ചാണ് മോഷണത്തിന് ഇറങ്ങിയതെന്ന് പ്രതിയുടെ മൊഴിയിൽ പറയുന്നു. സംഭവ ദിവസം പെൺകുട്ടിയുടെ വീടിന്റെ പരിസരത്തെത്തിയപ്പോൾ കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി മുൻവാതിലിലൂടെ പുറത്തേക്ക് പോകുന്നത് കണ്ടു. ചാരിയ വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് കയറുകയായിരുന്നു.
അകത്ത് തുറന്നിട്ട മുറിയിൽ കുട്ടി ഉറങ്ങുന്നത് കണ്ടു. കാതിൽ സ്വർണക്കമ്മൽ ഉണ്ടെന്ന് മനസിലാക്കിയതോടെ അതെടുക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടി കരയുമെന്ന് തോന്നിയതിനാൽ അവളെയെടുത്ത് പുറത്തേക്ക് പോയി. അടുക്കളഭാഗത്തെ വാതിൽ തുറന്ന് വീടിന്റെ പിൻഭാഗത്തുകൂടെ തൊട്ടടുത്ത വയിലിലെത്തി.പിന്നേയും നടന്നതോടെ കുട്ടി ഉണർന്നു. ഇതോടെ കുട്ടിയെ ഭീഷണിപ്പെടുത്തി.ഒന്നര മണിക്കൂറിനുശേഷം അരക്കിലോമീറ്റർ വടക്കുള്ള വയലിലെത്തി കുട്ടിയുടെ കമ്മൽ അഴിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തശേഷം കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു', പ്രതി മൊഴിയിൽ പറഞ്ഞു.
നാലഞ്ച് വീടിനപ്പുറമാണ് വീടെന്ന് പറഞ്ഞാണ് കുട്ടിയെ ഉപേക്ഷിച്ചത്. പേടിച്ച് വിറച്ച കുട്ടി തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെൽ അടിച്ച് തന്നെ ഒരു മാമൻ ഉപദ്രവിച്ചെന്ന് അറിയിക്കുകയായിരുന്നുവെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് കുടക് സ്വദേശിയായ പി എ സലീം പിടിയിലായത്. ഇയാളെ ആന്ധ്രയിലെ കർണൂലിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് പോലീസ് പിടകൂടിയത്. സ്വന്തമായി ഫോണില്ലാത്ത പ്രതി മറ്റൊരാളുടെ ഫോൺ ഉപയോഗിച്ച് വിളിച്ചതാണ് ഇയാൾ എവിടെയാണെന്നത് സംബന്ധിച്ച സൂചന ലഭിക്കാൻ പോലീസനെ സഹായിച്ചത്.












Click it and Unblock the Notifications