11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു; മരണം മുത്തശ്ശിയുടെ മരണത്തിന് പിറ്റേന്നാൾ
കാസർഗോഡ്: 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു. ഏഴാംമൈല്‍ കായലടുക്കത്തെ എ.അബ്ദുള്‍ ജബ്ബാര്‍-റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്വാനാണ് മരിച്ചത്. മുത്തശ്ശി മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കുഞ്ഞിൻറെ മരണം.

ഇന്ന് രാവിലെയോടെയായിരുന്നു അപകടം. കുട്ടിയുടെ ഉമ്മ റസീന അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ഇതിനിടയിൽ കുട്ടി ബക്കറ്റിന് സമീപം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. കളിക്കുന്നതിനിടയിൽ കുട്ടി വെള്ളത്തിൽ വീണത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. സംഭവം ശ്രദ്ധയിൽ പെട്ടപ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. ഉടൻ തന്നെ കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ മുത്തശ്ശി ആയിഷ (73) ഇന്ന് പുലർച്ചെയായിരുന്നു മരണപ്പെട്ടത്. വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.പരേതനായ വടക്കന്‍ അബ്ദുള്ളയുടെ ഭാര്യയാണ്. റിസ്വാന്റെ മൃതദേഹം അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസർകോട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.












Click it and Unblock the Notifications