16 കാരിയെ പീഡിപ്പിച്ചത് പിതാവ് തന്നെ;ഭ്രൂണത്തിലെ ഡിഎൻഎ പിതാവിന്റേതെന്ന് കണ്ടെത്തി
കാസർഗോഡ്; 16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയെന്ന് ഡിഎൻഎ പരിശോധനാ ഫലം.ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎയും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തെളിഞ്ഞത്. ഭ്രൂണം താൻ തന്നെയാണ് വീടീന് പുറകിൽ കുഴിച്ചിട്ടതെന്നും പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് പെൺകുട്ടിയുടെ പിതാവ്. പോലീസ് ഫോറൻസിക് വിദ്ഗദർ ഭ്രൂണം കുഴിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. തുടർന്ന് പ്രതികളുടെ രക്തസാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് ഒത്തുനോക്കുന്നതിനായി ശേഖരിച്ചു. ഈ പരിശോധനയിലാണ് പിതാവ് തന്നെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്.

നീലേശ്വരം തൈക്കടപ്പുറത്തെ 16 കാരിയാണ് പീഡനത്തിനിരയായത്. നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അമ്മാവൻമാർ നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ പൊലീസ് പിടികൂടിയത്.
കർണ്ണാടക സുള്ള്യ സ്വദേശിയാണ് കുട്ടിയുടെ പിതാവ്. ഇയാൾ നേരത്തെ നാല് പീഡന കേസുകളിൽ പ്രതിയായിരുന്നുവെന്നാണ് വിവരം. പെൺകുട്ടിയെ സംസ്ഥാനത്തിന് പുറത്തടക്കം കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെ്നായിരുന്നു റിപ്പോർട്ട്. കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 10 പേരെയാണ് പ്രതി ചേർത്തത്.












Click it and Unblock the Notifications