Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ജുശ്രീയ്ക്ക് ഒപ്പം ഭക്ഷണം കഴിച്ചവര്‍ക്ക് മാത്രം ശാരീരിക അസ്വസ്ഥത?; എങ്ങനെ, ദുരൂഹത നീക്കണം

കാസര്‍കോട്: അഞ്ജുശ്രീയുടെ മരണത്തിലെ ദുരൂഹത അകറ്റാന്‍ പൊലീസ്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതോടെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ചവര്‍ക്ക് അസ്വസ്ഥത ഉണ്ടായതിന്റെ കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ മൊഴി രേഖപ്പെടുത്തും. അതേസമയം, അവയവവങ്ങളുടെ പരിശോധനഫലം കാത്തിരിക്കുകയാണ്. വരും ദിവസങ്ങളില്‍ രാസപരിശോധന ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്.

1

ശനിയാഴ്ച രാവിലെയാണ് കോളേജ് വിദ്യാര്‍ത്ഥിനിയായ അഞ്ജുശ്രീ പാര്‍വ്വതി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെടുന്നത്. ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കാസര്‍കോട് ജില്ല ഭക്ഷ്യ സുരക്ഷ കമ്മിഷണര്‍ക്ക് ഹോട്ടല്‍ ഭക്ഷണത്തിന്റെ ബില്‍ വാട്‌സാപ്പില്‍ അയച്ചുകൊടുത്തു.

2

ഇതിന് പിന്നാലെയാണ് ഡി എം ഒയും ജനപ്രതിനിധികളും കുടുംബത്തിന്റെ സംശയം ശരിവച്ചു. ഇതിന് ശേഷമാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചത്. ഇതിന് ശേഷം മൃതദേഹം പര്യാരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ അതുവരെയുണ്ടായിരുന്ന എല്ലാ ധാരണകളും തെറ്റിയിരുന്നു.

3

അഞ്ജുശ്രീ ഭക്ഷണം വാങ്ങിയ ഹോട്ടലില്‍ നിന്ന് നൂറിലേറെ പേര്‍ കഴിച്ചിട്ടും അവര്‍ക്ക് ആര്‍ക്കും ഭക്ഷ്യവിഷബാധയേറ്റില്ല. ബന്ധുക്കള്‍ക്ക് മാത്രം എങ്ങനെ ശാരീരക അസ്വാസ്ഥ്യം എങ്ങനെ വന്നെന്നാണ് പൊലീസ് സംശയിക്കുന്നത്. അഞ്ജുശ്രീയെ ചികിത്സിച്ച മംഗലാപുരത്തെ ഡോക്ടര്‍മാര്‍ക്കും ഭക്ഷ്യവിഷബാധയെന്ന വാദത്തോട് യോജിപ്പില്ലായിരുന്നു.

4

ഇതിന് ശേഷമാണ് പൊലീസ് മറ്റ് സാധ്യതകളെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യ കുറിപ്പും കൂടി കണ്ടെടുത്തതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നത്. വിഷം ഉപയോഗിക്കുന്നതിന്റെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സെര്‍ച്ച് ചെയ്തതായും കണ്ടെത്തി.

5

അഞ്ജുശ്രീ ആത്മഹത്യ ചെയ്തതാണെങ്കില്‍ കുടുംബത്തിലെ മറ്റ് ചിലര്‍ക്ക് എങ്ങനെ ശാരീരക ബുദ്ധിമുട്ടുകള്‍ എങ്ങനെ ഉണ്ടായെന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്. അതേസമയം, അഞ്ജുശ്രിയുടെ മരണവുമായി ബന്ധപ്പെട്ട് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആദ്യം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

6

അഞ്ജുശ്രീ മംഗളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ് ഫക്ഷന്‍ സിന്‍ഡ്രോം മൂലമെന്ന്ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം വി രാംദാസ് അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+