• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പദ്ധതിയിട്ടത് കൂട്ടക്കൊല നടത്താൻ, തെളിവെടുപ്പിന് പൊലീസ് എത്തിയപ്പോൾ കണ്ടത്..! ഞെട്ടിക്കുന്ന തെളിവുകൾ

വെള്ളരിക്കുണ്ട്: വിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കി സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെ പൊലീസ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. ബളാല്‍ അരിങ്കലിലെ ഓലിക്കല്‍ ആല്‍ബിന്‍ ബെന്നിയെയാണ് പൊലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. 16 കാരിയായ പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ട് റിപ്പോര്‍ട്ടില്‍ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.

സംഭവത്തില്‍ ആദ്യം ചെറുപുഴ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ദിവസങ്ങള്‍ക്ക് മുമ്പ് കേസ് വെള്ളരിക്കുണ്ട് പോലീസിന് കേസ് കൈമാറുകയും ചെയ്തിരുന്നു. സൈബര്‍ സെബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ സഹോദരന്‍ 22 കാരനായ ആല്‍ബിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. തെളിവെടുപ്പിനിടെ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്...

പദ്ധതി കൂട്ടക്കൊല നടത്താന്‍

പദ്ധതി കൂട്ടക്കൊല നടത്താന്‍

കുടംബത്തെ മുഴുവനായും കൊന്നൊടുക്കാനായിരുന്നു പ്രതി ആദ്യം പദ്ധതിയിട്ടത്. ഇതിനായി ആദ്യം നടത്തിയ ശ്രമത്തിന്റെ ഭാഗമായി ചിക്കന്‍ കറിയില്‍ കലര്‍ത്തിയ എലിവിഷത്തിന്റെ പായ്ക്കറ്റുകള്‍ വീട്ടിലെ കൊപ്ര ചാക്കുകള്‍ക്കിടെയില്‍ നിന്ന് കണ്ടെടുത്തു. ഇതുകൂടാതെ സഹോദരി മരിക്കാനിടെയായ ഐസ്‌ക്രീമില്‍ ചേര്‍ത്ത വിഷവും പ്രതി പൊലീസിന് കാണിച്ച് കൊടുത്തു. വാഴയുടെ ചുവട്ടിലായിരുന്നു ഇത് കുഴിച്ചിട്ടത്.

ക്രിമിനല്‍ ബുദ്ധി

ക്രിമിനല്‍ ബുദ്ധി

എല്ലാത്തിനും പിന്നില്‍ താനാണെന്ന് മനസിലാകാതിരിക്കാന്‍ ബുദ്ധിപൂര്‍വമായിരുന്നു പ്രതി എല്ലാ നീക്കങ്ങളും നടത്തിയത്. ഐസില്‍ വിഷം ചേര്‍ത്തത് മനസിലാകതിരിക്കാന്‍ ഉപയോഗിച്ച കളര്‍ പായ്ക്കറ്റും. ഐസ്‌ക്രീം തയ്യാറാക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തി. പിടിക്കപ്പെടാതിരിക്കാന്‍ വിഷത്തിന്റെ പായ്്കറ്റ് കത്തിച്ച് കളയാനും പ്രതി ശ്രമിച്ചിരുന്നു.

കുറ്റബോധമില്ലാത്ത കൊലയാളി

കുറ്റബോധമില്ലാത്ത കൊലയാളി

സ്വന്തം കുടുംബത്തെ ഇല്ലാതാക്കാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ ആല്‍ബിന് കുറ്റകൃത്യം നടത്തിയതില്‍ കുറ്റബോധമില്ലെന്നാണ് പോലീസ് പറയുന്നത്. എലിവിഷം ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്ന് മരിച്ച സഹോദരി ആന്‍മേരിയുടെ മരണാനന്തര ചടങ്ങിലും ആല്‍ബിന്‍ ഒരു കൂസലുമില്ലാതെയാണ് പങ്കെടുത്തിട്ടുള്ളത്.

മയക്ക് മരുന്നിന് അടിമ

മയക്ക് മരുന്നിന് അടിമ

ഇക്കാര്യം വ്യക്തമായതോടെ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആല്‍ബിന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും വെള്ളരിക്കുണ്ട് ബളാല്‍ സ്വദേശിയായ 22 കാരന്‍ നാട്ടില്‍ ആരുമായും വലിയ അടുപ്പങ്ങളോ ബന്ധങ്ങളോ സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 വീട്ടുകാര്‍ തടസമായി

വീട്ടുകാര്‍ തടസമായി

നാട്ടിലുള്ള ഒരു യുവതിയുമായി പ്രണയത്തിലായ ആല്‍ബിന് ഈ ബന്ധം തുടരാന്‍ വീട്ടുകാര്‍ തടസ്സമാണെന്ന് മനസ്സിലായതോടെയാണ് വീട്ടുകാരെ മുഴുവന്‍ ഇല്ലാതാക്കി കുടുംബ സ്വത്ത് കൈക്കലാക്കുക എന്ന ആശയത്തിലേക്ക് എത്തുന്നത്. ഇതും ആല്‍ബിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

വ്യത്യസ്ത സ്വഭാവം

വ്യത്യസ്ത സ്വഭാവം

ആല്‍ബിന്റെ സ്വഭാവത്തിലെ മാറ്റങ്ങളെക്കുറിച്ച് അധികമാര്‍ക്കും അറിയുകയും ഇല്ലായിരുന്നു. ഇയാള്‍ സഹോദരിയോട് പോലും മോശമായി പെരുമാറിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ആല്‍ബിന് ഒരു തരത്തിലുമുള്ള മാനസിക പ്രശ്‌നങ്ങളുമില്ലെന്ന് സ്ഥിരീകരിച്ചതായി വെള്ളരിക്കുണ്ട് സിഐ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

റിമാന്‍ഡ് ചെയ്തു

റിമാന്‍ഡ് ചെയ്തു

പ്രതി ആല്‍ബിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയില്‍ കഴിഞ്ഞ ദിവസമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ മാസം 31നാണ് ആല്‍ബിന്‍ കുടുംബാംഗങ്ങള്‍ക്ക് വിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കിയത്. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ സഹോദരി ആന്‍മേരി ഓഗസറ്റ് അഞ്ചിന് മരിക്കുകയായിരുന്നു.

'ആണുങ്ങളെ ബഹുമാനിക്കാൻ പെൺകുട്ടികളെ പഠിപ്പിക്കണം'; ബീന കണ്ണന്റെ പഴയ വീഡിയോ വൈറൽ

മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്; അധികാരത്തിലുള്ളവര്‍ എന്തിന് ഭയക്കുന്നു?

അഭ്യൂഹങ്ങൾക്ക് അന്ത്യം: ഫ്ലാറ്റിന് പിന്നിലെ സത്യം വെളിപ്പെടുത്തി അങ്കിത ലോഖണ്ഡ, എല്ലാ പണവും തന്റേത്

English summary
Kasargod Ann Mary Murder case; Accused Albin was taken home by the police for evidence Collection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X