കാർ പാർക്ക് ചെയ്ത് നീലേശ്വരത്ത് നിന്ന് കോഴിക്കോട് എത്തി; പിന്നാലെ കേസ്
കാസർഗോഡ്: ഒന്ന് കാർ പാർക്ക് ചെയ്ത് കോഴിക്കോട് വരെ പോയതാ, കാർ ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണിയും. റെയിൽവേ ട്രാക്കിനു സമീപം അലക്ഷ്യമായി കാർ പാർക്ക് ചെയ്തതാണ് ഉടമയ്ക്ക് വിനയായത്. സംഭവം ഇങ്ങനെഇന്നലെ നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിനു സമീപമാണ് സംഭവം.
ട്രാക്കിനോട് ചേർന്നായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. ഇതിനിടയിൽ
റെയിൽവേ ട്രാക്ക് അറ്റകുറ്റപ്പണിക്കായി എൻജിൻ എത്തി. ട്രാക്കിലൂടെ പോകുന്നതിനിടെ എൻജിൻ നിർത്തേണ്ടി വന്നു. ഇതോടെ റെയിൽവേ അധികൃതർ കാസർഗോഡ് റെയിൽവേ പോലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് വാഹനത്തിന്റെ നമ്പർ പരിശോധിച്ച് ഉടമയെ കണ്ടെത്തി.

പടന്നക്കാട് ഐങ്ങോത്ത് സ്വദേശിയാണ് ആർസി ഉടമസ്ഥനെന്നു തിരിച്ചറിഞ്ഞതോടെ പോലീസുകാർ ഉടൻ തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടു. ഇതോടെയാണ് ഉടമ കോഴിക്കോടാണെന്ന വിവരം പോലീസിന് ലഭിച്ചത്. സംഭവത്തിൽ ഉടൻ തന്നെ കേസെടുത്ത പോലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എഎസ്ഐമാരായ എ അജയകുമാർ, എം.മഹേന്ദ്രൻ, എം.സുമേഷ് കുമാർ എന്നിവരായിരുന്നു നടപടി.












Click it and Unblock the Notifications