കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരികളുടെ സമ്പർക്കപട്ടികയിൽ 54 പേർ; കടുത്ത ആശങ്ക

  • By Aami Madhu
Google Oneindia Malayalam News

കാസർഗോഡ്; കൊവിഡ് സ്ഥിരീകരിച്ച വ്യാപാരികളുടെ സമ്പർക്കപ്പട്ടിക കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. 54 പേരാണ് ഇവരിമായി നേരിട്ട് ബന്ധം പുലർത്തിയത്.ചെർക്കള, ബോവിക്കാനം ടൗണുകളിലെ വ്യാപാരികളും അവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 54 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇവരുടെ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചാൽ മാത്രമേ രോഗം പടർന്നിട്ടുണ്ടോയെന്ന് വ്യക്തമാകുള്ളൂ.

coronavirus3-

അതിനിടെ ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ച രണ്ട പേരുടെ സമ്പർക്ക പട്ടികയും സങ്കീർണമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ ഒരാൾ ബന്ധുവിന്റെ മരണാന്തര ചടങ്ങിലും മറ്റൊരാൾ ക്രിക്കറ്റ് മത്സരത്തിലും പങ്കെടുത്തിരുന്നു. ഇരുവരുടേയും പ്രാഥമിക സമ്പർക്കപ്പട്ടികയിലും 60 പേരുണ്ട്. ഇവരുമായി ബന്ധപ്പെട്ടവരോട് ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നലൽകി.

അതിനിടെ ചെർക്കള ടൗണിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുമാനമായി.

അതേസമയം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണെന്ന് ഡി എംഒ ഡോ എ വി രാംദാസ് അറിയിച്ചു.ഇന്ന് 15 പേർക്കാണ് രോഗമുക്തി.

പാലക്കാട് കടുത്ത ആശങ്ക; ഇന്ന് 17 അതിഥി തൊഴിലാളികൾക്ക് രോഗം!! ആകെ 50 പേർക്ക് കൊവിഡ്പാലക്കാട് കടുത്ത ആശങ്ക; ഇന്ന് 17 അതിഥി തൊഴിലാളികൾക്ക് രോഗം!! ആകെ 50 പേർക്ക് കൊവിഡ്

കാസർഗോഡ് ഇന്ന് വിദേശത്ത് നിന്ന് വന്ന 8 പേർക്ക് കൊവിഡ്! ആകെ 11 പേർക്ക് രോഗം! 15 പേർക്ക് രോഗമുക്തികാസർഗോഡ് ഇന്ന് വിദേശത്ത് നിന്ന് വന്ന 8 പേർക്ക് കൊവിഡ്! ആകെ 11 പേർക്ക് രോഗം! 15 പേർക്ക് രോഗമുക്തി

മുഖ്യമന്ത്രി കസേരയില്‍ ഞാനിരിക്കരുത് എന്നാണ് അവരുടെ ആഗ്രഹം, അതിന് വേണ്ടത്... തുറന്നടിച്ച് പിണറായിമുഖ്യമന്ത്രി കസേരയില്‍ ഞാനിരിക്കരുത് എന്നാണ് അവരുടെ ആഗ്രഹം, അതിന് വേണ്ടത്... തുറന്നടിച്ച് പിണറായി

English summary
kasargod covid cases increasing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X