കാസർഗോഡ് കൊവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു; നിയന്ത്രണങ്ങൾ ലംഘിച്ചാൽ 10 ഇരട്ടി പിഴ
തുടർച്ചയായി 100 ന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1752 ആയി. ഇതുവരെ 6108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരം 4309 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. അതിനിടെ സമ്പർക്കത്തിലൂടെ രോഗം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയില്‍ എടുക്കുന്ന കേസുകള്‍ക്ക് നിലവിൽ ചുമത്തുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗത്തിലാണ് തിരുമാനം. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം, ക്വാറന്റൈന്‍ ലംഘനം, സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍, കടകളിലും പൊതു ഇടങ്ങളിലുംകൂട്ടം കൂടൽ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴയില്‍ വര്‍ധനവ്.

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും എല്ലാ ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭകളിലും ബോധവത്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റേഡിയോ സംപ്രേഷണം ആരംഭിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications