കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് കൊവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു; നിയന്ത്രണങ്ങൾ ലംഘിച്ചാൽ 10 ഇരട്ടി പിഴ

Google Oneindia Malayalam News

തുടർച്ചയായി 100 ന് മുകളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 1752 ആയി. ഇതുവരെ 6108 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരം 4309 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. അതിനിടെ സമ്പർക്കത്തിലൂടെ രോഗം ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി.

കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയില്‍ എടുക്കുന്ന കേസുകള്‍ക്ക് നിലവിൽ ചുമത്തുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗത്തിലാണ് തിരുമാനം. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം, ക്വാറന്റൈന്‍ ലംഘനം, സാമൂഹിക അകലം പാലിക്കാത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍, കടകളിലും പൊതു ഇടങ്ങളിലുംകൂട്ടം കൂടൽ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴയില്‍ വര്‍ധനവ്.

coronavirus
കോവിഡ് പരിശോധനയ്ക്ക് ശേഷം കറങ്ങി നടന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും.കോവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, കോവിഡ് രോഗ ബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ ആന്റിജന്‍, ആര്‍ ടി പിസി ആര്‍ പരിശോധനയ്ക്ക് ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കിലേര്‍പ്പെട്ടാല്‍ എന്നിവർക്കെതിരെയാണ് കര്‍ശന നിയമ നടപടി സ്വീകരിക്കുക.

ജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെജോസിന്റെ ഇടതുമുന്നണി പ്രവേശനം; 35 ഓളം തദ്ദേശ സ്ഥാപനങ്ങളിൽ നേട്ടം.. എൽഡിഎഫ് കണക്ക് കൂട്ടൽ ഇങ്ങനെ

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും എല്ലാ ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭകളിലും ബോധവത്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റേഡിയോ സംപ്രേഷണം ആരംഭിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

'ഒക്ടോബർ 1 ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും'; പ്രചരണത്തിന് പിന്നിലെ സത്യം ഇതാണ്'ഒക്ടോബർ 1 ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും'; പ്രചരണത്തിന് പിന്നിലെ സത്യം ഇതാണ്

'മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും.. സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ കരഞ്ഞ ആരാധിക, വൈറൽ കുറിപ്പ്'മമ്മൂക്ക കരഞ്ഞാൽ ഞാനും കൂടെ കരയും.. സിനിമയിൽ മമ്മൂട്ടി മരിച്ചപ്പോൾ കരഞ്ഞ ആരാധിക, വൈറൽ കുറിപ്പ്

കാസർഗോഡ് കൊവിഡ് രോഗികൾ ഉയരുന്നു;134 പേർക്ക് കൂടി രോഗം, 111 പേർക്കും സമ്പർക്കത്തിലൂടെകാസർഗോഡ് കൊവിഡ് രോഗികൾ ഉയരുന്നു;134 പേർക്ക് കൂടി രോഗം, 111 പേർക്കും സമ്പർക്കത്തിലൂടെ

കേരളം പിടിക്കണം;യുഡിഎഫ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് , താത്പര്യം അറിയിച്ച് നേതാക്കൾകേരളം പിടിക്കണം;യുഡിഎഫ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് , താത്പര്യം അറിയിച്ച് നേതാക്കൾ

English summary
Kasargod covid cases reached 6,000; will impose heavy fine for violating regulations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X