പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചു; സിപിഎം നേതാവ് അറസ്റ്റിൽ
കാസർഗോഡ്: പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പി ടി എ പ്രസിഡന്റ് കൂടിയായ പിലിക്കോട് ഏച്ചിക്കൊവ്വൽ തെക്കേവീട്ടിൽ ടി ടി ബാലചന്ദ്ര(50)നാണ് അറസ്റ്റിലായത്. സ്കൂളിൽ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം.

ഈ മാസം 2 നായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടി നടന്നത്. നൃത്ത പരിശീലനത്തിനിടെ പെൺകുട്ടിയോട് ലൈംഗിക ഉദ്ദേശത്തോടെ സംസ്കാരിക്കുകയും സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി സ്കൂൾ അധികൃതർക്കും പോലീസിനും പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി.
ഇയാൾ എറണാകുളത്ത് അടക്കം ഒളിവിൽ കഴിഞ്ഞ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം നാട്ടിലെത്തിയെന്ന വിവരം ലഭിച്ചതോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെയും എസ് ഐ ശ്രീദാസിന്റെയും നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ അറസ്റ്റ് ചെയ്യാത്തത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ ചന്തേര പോലീസ് ഒത്തു കളിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
അതേസമയം പരാതിക്ക് പിന്നാലെ ഇയാളെ സിപിഎം ഏച്ചിക്കൊവ്വൽ വടക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും നീക്കിയിരുന്നു. സ്കൂൾ അധികൃതരും ഇയാളെ പുറത്താക്കിയിരുന്നു.












Click it and Unblock the Notifications