കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞങ്ങളും മലയാളികളാണ്.... കേരളത്തില്‍ ഒരു വഴി തരുമോ? ദേലംപാടിക്കാര്‍ക്ക് പറയാനുള്ളത്, നിവേദനം!!

Google Oneindia Malayalam News

ദേലംപാടി: കേരളത്തില്‍ ലോക്ഡൗണ്‍ ആയതോടെ ഏറ്റവും കുടുങ്ങി പോയവരാണ് കാസര്‍കോട്ടുകാര്‍. കര്‍ണാടകവുമായുള്ള പ്രശ്‌നങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലും കര്‍ണാടകത്തിലും അല്ലാതെ നില്‍ക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും. അത്തരമൊരു അവസ്ഥയിലൂടെയാണ് ദേലംപാടി സ്വദേശികള്‍ കടന്നുപോകുന്നത്. ഇവര്‍ ഒരുവഴിക്കായി കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് നിവേദനം നല്‍കിയിരിക്കുകയാണ്.

1

ഞങ്ങള്‍ മലയാളികളാണ്. കേരളത്തിലൂടെ ഞങ്ങള്‍ക്ക് ഗതാഗത യോഗ്യമായ ഒരു പാത അനുവദിക്കാമോ ദേലംപാടി പഞ്ചായത്ത് നിവാസികള്‍ കത്തില്‍ ചോദിച്ചിരിക്കുന്നത് ഇങ്ങനെയാണ്. എന്തുകൊണ്ട് ഇവര്‍ ഇത്തരമൊരു ചോദ്യം ഉന്നയിച്ചതെന്ന് പറഞ്ഞ് തരാം. ദേലംപാടിയുടെ ഒരു ഭാഗം കേരളവനവും മറുഭാഗം കര്‍ണാടകയുമാണ്. ഇവിടത്തെ ജനങ്ങള്‍ ലോക്ഡൗണിന് മുമ്പ് ദൈനംദിന ആവശ്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത് കര്‍ണാടകത്തിലെ ഈശ്വരമംഗലത്തെയായിരുന്നു. ഇതിപ്പോള്‍ താളം തെറ്റിയ അവസ്ഥയിലാണ്.

ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ദേലംപാടിയില്‍ നിന്ന് പുറത്തുകടക്കാന്‍ കര്‍ണാടകത്തില്‍ കൂടിയുള്ള റോഡിനെയാണ് ദേലംപാടിക്കാര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോല്‍ കര്‍ണാടക ദേലംപാടിയില്‍ നിന്നുള്ള അഞ്ച് റോഡുകള്‍ മണ്ണിട്ട് അടച്ചു. ഇതോടെ ആറായിരത്തോളം വരുന്ന ഇവിടത്തെ ജനങ്ങള്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായിരുന്നു. കേരളത്തിലെ ചെറുപട്ടണങ്ങളുമായി ബന്ധപ്പെടാന്‍ പിന്നീട് മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പരപ്പ-ഊജംപാടി കാനനപാത മാത്രമായിരുന്നു ഇവര്‍ക്കുള്ള ആശ്രയം.

അതേസമയം പൊട്ടിപ്പൊളിഞ്ഞ ഈ പാതയിലൂടെ ജീപ്പൊഴികെയുള്ള വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ല. പകല്‍ പോലും കാട്ടാനകള്‍ വിഹരിക്കുന്ന ഈ പാതയിലൂടെ നടന്നുപോവുകയെന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. പേരിന് മാത്രം റോഡെന്ന് പറയാന്‍ പറ്റുന്ന ചെറിയ ഈ പാത മഴക്കാലത്തോടെ സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്കെത്തും. കേന്ദ്ര വനം വന്യജീവി മന്ത്രാലയം അനുമതി നല്‍കാത്തതാണ് ഈ റോഡ് ഗതാഗതയോഗ്യമാവാത്തതിന് കാരണം. റോഡുമായി ബന്ധപ്പെട്ട നിയമ തടസ്സങ്ങള്‍ ഇല്ലാതാക്കി ദേലംപാടി നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെട്ടാണ് അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയത്.

English summary
kasargod: delampadi natives seeks rajmohan unnithan's help for new road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X