കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് പരക്കെ ലാത്തി ചാർജ്‌: നിർദേശങ്ങൾ ലംഘിക്കുന്നരുടെ പാസ്പോർട്ട് കണ്ടുകെട്ടുമെന്ന് കളക്ടർ

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കൊറോണ വൈറസ് രോഗം സമൂഹ വ്യാപനത്തിന്റെ വക്കിലെത്തിയ കാസർഗോഡ് ജില്ലയിൽ കർശന നടപടികളുമായി പോലീസ്. പുറത്തിറങ്ങി കൂട്ടം കൂടി നിൽക്കുന്നവരെ പിരിച്ചയക്കാൻ പോലീസ് പരക്കെ ലാത്തി വീശുകയാണ്. കാഞ്ഞങ്ങാട് പടന്ന, ചെങ്കള, നായൻമാർമൂല എന്നിവടങ്ങളിൽ പോലീസ് കുട്ടംകൂടി നിൽക്കുന്നവരെ വ്യാപകമായി തല്ലിയോടിച്ചു. കോറോണ സമൂഹ വ്യാപനം ഒഴിവാക്കുന്നതിനായി ആൾക്കൂട്ടം കൂട്ടം കൂടി നിൽക്കരുതെന്ന ജില്ലാ കലക്ടറുടെ നിർദേശം അനുസരിക്കാത്തവർക്കെതിരെയാണ് പൊലിസ് ലാത്തി വീശുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത്.

കൊറോണയെ ചൊല്ലി ചായക്കടയില്‍ വാക്കുതര്‍ക്കം, യുവാവ് കുത്തേറ്റുമരിച്ചു; മലയാളി യുവാവ് അറസ്റ്റില്‍കൊറോണയെ ചൊല്ലി ചായക്കടയില്‍ വാക്കുതര്‍ക്കം, യുവാവ് കുത്തേറ്റുമരിച്ചു; മലയാളി യുവാവ് അറസ്റ്റില്‍

ഇതിനിടെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലും പോലീസ് നിയന്ത്രണം കൂടുതൽ കർശനമാക്കിയിട്ടുണ്ട് ഹോം ഐസോലഷനിൽ കഴിയവെ അനാവശ്യമായി പുറത്തിറങ്ങിയ പത്തു പേർക്കെതിരെ കേസെടുത്തു. സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങൾ പൊലിസ് നിരത്തിലിറങ്ങാനും അനുവദിക്കുന്നില്ല. കണ്ണൂർ നഗരത്തിലും മറ്റിടങ്ങളിലും വാഹനങ്ങൾ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്യത്തിൽ വാഹനങ്ങൾ നിർബന്ധിച്ചു വഴിതിരിച്ചുവിട്ടു. അത്യാവശ്യങ്ങൾക്കുള്ള ഗതാഗതം മാത്രേമേ അനുവദിക്കുന്നുള്ളൂ.

പോലീസ് തിരിച്ചയച്ചു

പോലീസ് തിരിച്ചയച്ചു


കടകളും സൂപ്പർ മാർക്കറ്റും തുറന്നു വെച്ചിരുന്നുവെങ്കിലും സാധനങ്ങൾ വാങ്ങാൻ ആളില്ലാത്തതിനാൽ വിജനമായി. ചില സ്ഥലങ്ങളിൽ പൊലീസ് ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തി വീശുകയായിരുന്നു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പത്തോളം വരുന്ന പോലീസുകാർ വാഹന യാത്രക്കാരെയും തടഞ്ഞു നിർത്തുകയും ഇരുചക്രവാഹനക്കാരെ മർദിച്ചതായും പരാതിയുണ്ട് ജില്ലയിലെ ബെവ് കോ ഔട്ട് ലെറ്റുകൾ പലയിടത്തും തുറന്നു വെച്ചത് ആൾക്കൂട്ടം തടിച്ചുകൂടാനിടയാക്കി. ഇരിക്കൂർ പാലത്തിനരികെ റോഡരികിൽ തടിച്ചുകൂടിയവരെ പോലീസ് ബലമായി പിരിച്ചയച്ചു.

നിർദേശങ്ങൾ ലംഘിച്ചാൽ നടപടി

നിർദേശങ്ങൾ ലംഘിച്ചാൽ നടപടി

കാസർഗോഡ് ജില്ലയിൽ കൊറോണ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങിയ രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് കാസർഗോഡ് ജില്ലാ കളക്ടര്‍ ഡോ.സജിത്ത് ബാബു. ഭൂരിഭാഗം ജനങ്ങളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍ അവ അനുസരിക്കാത്തവരോട് അഭ്യര്‍ത്ഥന ഉണ്ടാകില്ലെന്നും കര്‍ശന നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

പോലീസ് മുന്നറിയിപ്പ്

പോലീസ് മുന്നറിയിപ്പ്


നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കനാനായി കാസര്‍കോട്ടെ 10 പ്രധാന പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഡിവൈഎസ് പിമാര്‍ക്ക് നല്‍കിയെന്ന് ജില്ലാ പൊലീസ് മേധാവി പി എസ് സാബു. ആളുകള്‍ അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ നാലുദിവസത്തേക്ക് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

 പുറത്തുവരാനുള്ളത് 60 ഫലങ്ങൾ

പുറത്തുവരാനുള്ളത് 60 ഫലങ്ങൾ


കൊറോണ വൈറസ് രോഗ ബാധ സംശയിച്ച് കണ്ണൂർ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7146 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ. 70 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 33 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ലാ ആശുപത്രിയില്‍ 23 പേരുമാണുള്ളത്. ഇതുവരെ ജില്ലയില്‍ നിന്ന് 214 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 154 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്. 60 എണ്ണത്തില്‍ ഫലം ലഭിക്കാനുണ്ട്.

 16 പേർക്ക് രോഗബാധ

16 പേർക്ക് രോഗബാധ

ജില്ലക്കാരായ 16 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവയില്‍ അഞ്ചു പേരുടെ സാമ്പിളുകള്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിന്നും ഒൻപതെണ്ണം എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് പരിശോധനയ്ക്കയച്ചത്. ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ സാമ്പിളുകള്‍ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായ 16ല്‍ 15 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. തുടര്‍ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam
 ഓഫീസുകൾ അടച്ചിട്ടു

ഓഫീസുകൾ അടച്ചിട്ടു

കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജ് ഓഫീസുകൾ മാർച്ച് 31 വരെ അടച്ചിടാൻ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായിബന്ധപ്പെട്ടുകൊണ്ട് കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് നിർദേശിക്കുന്ന മുഴുവൻ നിർദേശങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഓഫീസുകൾ മാർച്ച് 31വരെ അടച്ചിടാനും സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഹോസ്റ്റലുകൾ കോവിഡ് 19 നിരീക്ഷണത്തിലുള്ളവർക്കായി താമസിക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വിട്ടു നൽകാനും തീരുമാനിച്ചത്. യോഗത്തിൽ പ്രസിഡണ്ട് എം പി എ റഹീം ജനറൽ സെക്രട്ടറി ടിസാൻ തച്ചങ്കരി ട്രഷറർ സി. പി കുഞ്ഞിമുഹമ്മദ് എന്നിവർ പങ്കെടുത്തു. കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടുകൊണ്ട് സമൂഹ വ്യാപനം തടയുന്നതിന് വേണ്ടിയുള്ള സന്നദ്ധ സേവനപ്രവർത്തനങ്ങളിലും എല്ലാവരും പങ്കാളികളാകാനും ഭാരവാഹികൾ കോളേജ് വിദ്യാർത്ഥികളോടും ജീവനക്കാരോടും ആവശ്യപ്പെട്ടു.

English summary
Kasargod district collector confscation of passports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X