കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സമ്പർക്കത്തിലുടെ കൊ വിഡ് ബാധ: കാസർകോട് സമ്പൂർണ്ണ അടച്ചിടലിലേക്ക്, ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് സമൂഹ രോഗവ്യാപനം കൂടുന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം.
ജില്ലയില്‍ കടകള്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാൻ അനുവദിക്കൂകയുള്ളുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും ഇനി പൊലീസ് നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. കൂടാതെ മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് ഇന്ന് 339 പേർക്ക് കൊവിഡ്, 317 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധതിരുവനന്തപുരത്ത് ഇന്ന് 339 പേർക്ക് കൊവിഡ്, 317 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ

ജില്ലയിലെ ചെങ്കള മഞ്ചേശ്വരം മധൂര്‍ പഞ്ചായത്തുകളില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കർശന നടപടി യുമായി അധികൃതർ രംഗത്തുവന്നത്.
ചെങ്കളയില്‍ മാത്രം കഴിഞ്ഞ ദിവസം 28 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 27 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കര്‍ണാടകയിലേക്കും തിരിച്ചും അതിര്‍ത്തി കടന്ന് ദിവസപാസിലൂടെ യാത്ര ചെയ്തവരില്‍ നിന്നാണ് രോഗം പടരുന്നതെന്ന നിഗമനത്തില്‍ കൂമ്പള മുതല്‍ തലപ്പാടിവരെ 28 കിലോമീറ്റര്‍ കണ്ടെന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. മധൂര്‍, ചെര്‍ക്കള എന്നിവിടങ്ങളിലെ കടകളും കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റും അടച്ചിട്ടു.

 coronavirus16-

ഇതിനിടെ കാസർഗോഡ് ജില്ലയിൽ 74 പേർക്കുകൂടി കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചു. 57 പേർക്ക്‌ സമ്പർക്കത്തിൽ രോഗമുണ്ടായി. ഏഴ്‌ പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത്‌ നിന്നെത്തിയ ആറ്‌ പേർക്കും ഇതര സംസ്ഥാനത്ത്‌ നിന്നെത്തിയ 11 പേർക്കും രോഗമുണ്ടായി. 22 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

ചെങ്കള പഞ്ചായത്തിലെ 38 കാരൻ (മംഗളൂരു), മഞ്ചേശ്വരം പഞ്ചായത്തിലെ 30 കാരൻ (മംഗളൂരു), മഞ്ചേശ്വരം പഞ്ചായത്തിലെ 19 കാരൻ (മംഗളൂരു), 25 കാരൻ (മംഗളൂരു), 34 കാരൻ (ബോംബെ), 28 (മംഗളൂരു), 26 കാരൻ (മംഗളൂരു), 30കാരൻ (മംഗളൂരു), കാറഡുക്ക പഞ്ചായത്തിലെ 18 കാരൻ (മംഗളൂരു), തൃക്കരിപ്പൂർ പഞ്ചായത്തിലെ 58 കാരൻ (ചെന്നൈ), കുമ്പള പഞ്ചായത്തിലെ 23 കാരൻ (മംഗളൂരു), മംഗൽപാടി പഞ്ചായത്തിലെ 40 കാരൻ(മഹാരാഷ്ട്ര), അഞ്ച് വയസുള്ള പെൺകുട്ടി (കർണാടക) എന്നിവരാണ്‌ ഇതര സംസ്ഥാനത്ത്‌ നിന്നെത്തി രോഗം ബാധിച്ചവർ.

ദുബായിൽ നിന്നെത്തിയ 30 വയസുള്ള മംഗൽപാടി സ്വദേശി, ഷാർജയിൽ നിന്നെത്തിയ 31 വയസുള്ള അജാനൂർ സ്വദേശി, 29ന് ദുബായിൽ നിന്നെത്തിയ 39 വയസുള്ള അജാനൂർ സ്വദേശി, ഖത്തറിൽ നിനെത്തിയ ഉദുമ സ്വദേശി (30), അബുദാബിയിൽ നിന്നെത്തിയ ചെമ്മനാട് സ്വദേശി (36), ദുബായിൽ നിന്നെത്തിയ വോർക്കാടി സ്വദേശി (19) എന്നിവരാണ്‌ വിദേശത്ത്‌ നിന്നെത്തിയവർ.

English summary
Kasargod district moves to lockdown after spike in cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X