കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡോക്ടറെ കടിച്ച നായ ചത്തു, പരിശോധിച്ചപ്പോള്‍ പേവിഷ ബാധ, ഡോക്ടര്‍ക്ക് കോവിഡും സ്ഥിരീകരിച്ചു!!

Google Oneindia Malayalam News

കാസര്‍കോട്: കഷ്ടകാലം വരുന്ന വഴി എതൊക്കെയാണെന്ന് ഇപ്പോള്‍ പറയാനാവാത്ത അവസ്ഥയാണ്. അത്തരമൊരു സാഹചര്യത്തിലാണ് കാസര്‍കോടുള്ള ഒരു ഡോക്ടര്‍. മൃഗ പ്രജനന നിയന്ത്രണ കേന്ദ്രത്തില്‍ ഡോക്ടറായ ഹൈദരാബാദ് സ്വദേശിയെ ദിവസങ്ങള്‍ക്ക് മുമ്പ് നായ കടിച്ചിരുന്നു. ഡോക്ടറെ കടിച്ച നായ അടക്കം രണ്ട് നായ്കള്‍ ചത്തിരിക്കുകയാണ്. ഡോക്ടറെ കടിച്ച് കൊണ്ടാണ് ഇവ ചത്തതെന്ന് ആരും കരുതേണ്ട. ഇവയ്ക്ക് രണ്ടിനും പേവിഷ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

1

പക്ഷേ അതിലേറെ കഷ്ടമാണ് ഡോക്ടറുടെ കാര്യം. പേവിഷ ബാധ അടക്കം നായകള്‍ക്ക് ഉള്ളത് കൊണ്ട് വിശദമായ പരിശോധനകള്‍ വേണ്ടി വരും. ഏറ്റവും ഭയപ്പെടുത്തുന്നത് ഈ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു എന്ന കാര്യമാണ്. കണ്ണൂര്‍ റിജ്യനല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് ഈ ഡോക്ടറെ നായ ദേഹമാസകലം കടിച്ചത്. തുടര്‍ന്നുള്ള പരിശോധനയ്ക്കിടെയാണ് ഡോക്ടര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

കണ്ണൂരിൽ 219 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ: ആശുപത്രികളില്‍ ചികിത്സയിലുള്ളത് 1955 പേര്‍!!കണ്ണൂരിൽ 219 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ: ആശുപത്രികളില്‍ ചികിത്സയിലുള്ളത് 1955 പേര്‍!!

അതേസമയം ഡോക്ടര്‍ക്ക് എങ്ങനെ കോവിഡ് വന്നു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. പരിശോധനയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ പിന്നീട് കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഡോക്ടറുടെ ഡ്രൈവറും പിന്നീട് കോവിഡ് പോസിറ്റീവായി. കഴിഞ്ഞ 23നാണ് ഭീതി പരത്തി നായ നഗര മേഖലയിലും പരിസര പ്രദേശങ്ങളിലും വന്നത്. മുപ്പതിലേറെ പോരെയാണ് നായ കടിച്ചത്.

മുന്‍ നാവിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ചു, ശിവസേന നേതാവ് അറസ്റ്റില്‍, ഗുണ്ടാ ഭരണമെന്ന് ഫട്‌നാവിസ്!!മുന്‍ നാവിക ഉദ്യോഗസ്ഥനെ തല്ലിച്ചതച്ചു, ശിവസേന നേതാവ് അറസ്റ്റില്‍, ഗുണ്ടാ ഭരണമെന്ന് ഫട്‌നാവിസ്!!

Recommended Video

cmsvideo
60 ദിവസത്തിനുള്ളില്‍ കൊച്ചിയിലെ മരുന്ന് പരീക്ഷിക്കും | Oneindia Malayalam

ആക്രമണം വര്‍ധിച്ചതോടെ നായയെ നാട്ടുകാര്‍ അടിച്ചുകൊന്നിരുന്നു. പിന്നീട് പരിശോധനയിലാണ് ഈ നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് പത്ത് നായ്ക്കളെ നായപിടിത്ത സംഘം നഗരത്തില്‍ നിന്ന് പിടികൂടി വന്ധ്യംകരണം നടത്താന്‍ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇതില്‍ ഒന്നിനെ വന്ധ്യംകരണം നടത്തുന്നതിനിടെയായിരുന്നു മറ്റൊരു നായ ഡോക്ടറെ ആക്രമിച്ചത്. കാര്യമായി പരിക്കുണ്ടായിരുന്നു അദ്ദേഹത്തിന്. 23 ചത്ത പേപ്പട്ടി ഈ നായകളെയും കടിച്ചിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം.

 എറണാകുളത്ത് 300നടുത്ത് കൊവിഡ് ബാധിതർ: 278 പേർക്കും സമ്പർക്കത്തിലൂടെ രോഗം!! എറണാകുളത്ത് 300നടുത്ത് കൊവിഡ് ബാധിതർ: 278 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!

English summary
kasargod: doctor who bitten by dog tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X