കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഞ്ഞങ്ങാട്ടേത് രാഷ്ട്രീയ കൊലപാതകം തന്നെ; അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറിയേക്കും

Google Oneindia Malayalam News

കാസര്‍കോഡ്: കാഞ്ഞങ്ങാട്ടെ അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ തന്നെയാണെന്ന് പോലീസ്. തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയത് എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. കേസിന് പിന്നില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് കേസ് ക്രൈബ്രാഞ്ചിന് കൈമാറുമെന്ന സൂചനയുമുണ്ട്. കൊലപാതകം ആസൂത്രണം ചെയ്തത് പ്രമുഖ ലീഗ് നേതാവാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിച്ചു. കേസില്‍ അറസ്റ്റിലായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

k

കേസിലെ മൂന്ന് പ്രതികളെയും പോലീസ് പിടികൂടി. ഇവര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം പിടികൂടിയ ഇസ്ഹാഖിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പോലീസ് പറയുന്നു. ആഷിറിനെയും ഹസനെയും ഇന്നാണ് പിടികൂടിയത്. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസന്‍. മൂന്ന് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കാളികള്‍ എന്ന് പോലീസ് പറയുന്നു.

കോട്ടയത്ത് യുഡിഎഫ് നീക്കം പാളി; മാണി സി കാപ്പന്റെ നിലപാട് ഇങ്ങനെ... അവഗണന ആവര്‍ത്തിച്ചുകോട്ടയത്ത് യുഡിഎഫ് നീക്കം പാളി; മാണി സി കാപ്പന്റെ നിലപാട് ഇങ്ങനെ... അവഗണന ആവര്‍ത്തിച്ചു

ഡിവൈഎഫ്‌ഐയുടെയും എസ്‌വൈഎസിന്റെയും പ്രവര്‍ത്തകനാണ് അബ്ദുറഹ്മാന്‍ ഔഫ്. തിരഞ്ഞെടുപ്പിന് ശേഷം കല്ലൂരാവിയില്‍ നിലനിന്നിരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്ന് നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. പഴയ കടപ്പുറത്തേക്ക് വരികയായിരുന്നു അബ്ദുറഹ്മാനും സുഹൃത്ത് ഷുഹൈബും. ഈ സമയമാണ് മൂന്ന് പേര്‍ ചേര്‍ന്ന് ഇവരെ ആക്രമിച്ചത്.

കോട്ടയത്ത് ബിജെപിക്ക് തിരിച്ചടിയായ ഘടകം ഇതാണ്; ചിറക്കടവില്‍ ഒത്തുകളി, കിട്ടിയത് 121 സീറ്റ് മാത്രംകോട്ടയത്ത് ബിജെപിക്ക് തിരിച്ചടിയായ ഘടകം ഇതാണ്; ചിറക്കടവില്‍ ഒത്തുകളി, കിട്ടിയത് 121 സീറ്റ് മാത്രം

കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിവിധ മുസ്ലിം സംഘടനകളും കൊലപാതകത്തിനെതിരെ രംഗത്തുവന്നു. മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ തര്‍ക്കങ്ങള്‍ അക്രത്തിലേക്ക് നീങ്ങരുത് എന്നാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്. അക്രമങ്ങള്‍ തുടരാന്‍ അനുവദിക്കരുത് എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വിടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസിന് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 18 വിമതരെ ചാടിച്ചു, അല്ലെങ്കില്‍ ബിജെപിയിലേക്ക്കോണ്‍ഗ്രസിന് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 18 വിമതരെ ചാടിച്ചു, അല്ലെങ്കില്‍ ബിജെപിയിലേക്ക്

കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് മൂന്ന് പേര്‍ പട്ടികയില്‍; ചര്‍ച്ച തുടങ്ങിയിട്ടില്ലെന്ന് മുസ്ലിം ലീഗ്

English summary
Kasargod DYFI Activist murder case likely to handed over to Crime Branch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X