കാസർഗോഡെ തിരഞ്ഞെടുപ്പ് പരാജയം; കോൺഗ്രസ് കമ്മീഷൻ തെളിവെടുപ്പ് നടത്തി
കാസർഗോഡ്; നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തിരച്ചടിക്ക് പിന്നാലെ പരാജയ കാരണം സംബന്ധിച്ചും പാർട്ടി സംഘടന സൗർബല്യങ്ങളെ കുറിച്ചും ജില്ലയിൽ തെളിവെടുപ്പ് നടത്തി കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ. കെപിസിസി മുൻ ജനറൽ സെക്രട്ടറി അജയ് തറയിൽ, കോട്ടയം ഡിസിസി മുൻ പ്രസിഡന്റ് കുര്യൻ ജോയി, എംസി ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍
നിയമസഭ തിരഞ്ഞെടുപ്പിൽ ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയം രുചിച്ചിരുന്നു. ബാലകൃഷ്ണൻ പെരിയ, പി.വി.സുരേഷ് എന്നിവരായിരുന്നു തോൽവി രുചിച്ചത്. ശനിയാഴ്ച കാസർഗോഡ്, മഞ്ചേശ്വരം, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ നേതാക്കളേയും അന്വേഷണ കമ്മീഷൻ കാണും.
ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ നേരിട്ട തിരിച്ചടിയും മുസ്ലീം ലീഗ് സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലത്തിൽ തന്നെ ഭൂരിപക്ഷം കുറഞ്ഞത് സംബന്ധിച്ചുമാണ് നേതാക്കളോട് വിശദീരണം തേടുക. ജില്ലയിൽ കോൺഗ്രസിന്റെ പ്രകടത്തിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. താഴെ തട്ടിൽ പ്രവർത്തനം നിർജീവമാണെന്ന ആക്ഷേപവും ശക്തമായിരുന്നു.
സംസ്ഥാനത്തെ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ തോല്‍വിയെ കുറിച്ച് കൃത്യമായി പഠിക്കാന്‍ അഞ്ച് മേഖല കമ്മറ്റികളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം ശക്തമായ നടപടികള്‍ വേണ്ടതുണ്ടെങ്കില്‍ അതുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
ഫിനാലെയ്ക്ക് മുമ്പൊരു സെല്‍ഫി ടൈം; ബിഗ് ബോസ് താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications