കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ ഒരു കുടുംബത്തിലെ നാലുപേർ പിടിയിൽ

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മുംബൈയിൽ നി​ന്നെ​ത്തി​യ സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ഒരു കുടുംബത്തിലെ നാ​ല് യാ​ത്ര​ക്കാ​രെ പോ​ലീ​സ് പിൻതുടർന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പിന്നീട് ഇവരെ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. സി​ഗ്ന​ല്‍ ല​ഭി​ക്കാ​ത്ത​തിനാൽ ട്രെ​യി​ന്‍ ഉ​പ്പ​ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യ​പ്പോ​ഴാ​ണ് നാ​ലു​പേ​ര്‍ ഇ​റ​ങ്ങി ഓ​ടി​യ​ത്.

കൊവിഡ് കേന്ദ്രമായി: കണ്ണൂർ ജില്ലാശുപത്രിയിൽ ജീവനക്കാരെ പുനർവിന്യസിച്ചു; 13 പേർ ക്വാറന്റൈനിൽ!!കൊവിഡ് കേന്ദ്രമായി: കണ്ണൂർ ജില്ലാശുപത്രിയിൽ ജീവനക്കാരെ പുനർവിന്യസിച്ചു; 13 പേർ ക്വാറന്റൈനിൽ!!

നാല് പേർക്ക് രോഗം

നാല് പേർക്ക് രോഗം


കാസർകോട് ജി​ല്ല​യി​ല്‍ കഴിഞ്ഞ ദിവസം നാ​ലു​പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചത് സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. ഇതിൽ ഒ​രാ​ള്‍ രോ​ഗ​മു​ക്തി നേ​ടിയിട്ടുണ്ട്. കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള ര​ണ്ടു​പേ​ര്‍​ക്കും മം​ഗ​ല്‍​പ്പാ​ടി, പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്ന് ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​ടോം-​ബേ​ളൂ​രി​ലെ 43 വ​യ​സു​ള്ള വ്യ​ക്തി​ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യ സാ​ഹ​ച​ര്യം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​തി​നെ​ക്കു​റി​ച്ചു അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇയാൾ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

 വിദേശത്ത് നിന്നെത്തിയവർക്ക്

വിദേശത്ത് നിന്നെത്തിയവർക്ക്

ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ 32 വ​യ​സു​ള്ള വ്യ​ക്തി​യാ​ണ് കോ​ടോം-​ബേ​ളൂ​രി​ല്‍ നി​ന്ന് രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത മ​റ്റൊ​രാ​ൾ. ദു​ബാ​യി​ല്‍ നി​ന്നെ​ത്തി​യ 55 കാ​ര​നാ​യ മം​ഗ​ല്‍​പ്പാ​ടി സ്വ​ദേ​ശി​യും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ 35 വ​യ​സു​ള്ള പൈ​വ​ളി​ഗെ സ്വ​ദേ​ശി​യു​മാ​ണ് മ​റ്റു​ള്ള​വ​ര്‍. മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള 61 കാ​ര​നാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഇ​ന്ന​ലെ പു​തു​താ​യി 20 പേ​രെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ജി​ല്ല​യി​ല്‍ ആ​കെ 2,785 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 2,278 പേ​ര്‍ വീ​ടു​ക​ളി​ലും 507 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ്. 263 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

 അതിർത്തി കടന്ന് ബസുകൾ

അതിർത്തി കടന്ന് ബസുകൾ


സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ ചില പാർട്ടികളുടെ നേതൃത്വത്തിൽ‌ ബസ്സുകളിൽ സംസ്ഥാനത്തേക്ക്‌ ആളുകളെ കടത്തുന്നത്‌ രോഗവ്യാപനത്തിന്‌ കാരണമാകുമെന്ന്‌ ആശങ്ക വ്യാപകമായിട്ടുണ്ട്. ജില്ലാ ഭരണകൂടത്തെ അറിയിക്കാതെയാണ്‌ ആളുകളെ കൊണ്ടുവരുന്നതെന്നാണ് പരാതി. പരിശോധനയില്ലാതെ കൊണ്ടുവരുന്ന യാത്രക്കാരെ അവർ പറയുന്ന ഇടങ്ങളിൽ ഇറക്കുകയും കിട്ടുന്ന വാഹനങ്ങളിൽ ഇവർ വീടുകളിലെത്തുകയാണ്‌ ചെയ്യുന്നത് .

 ഒമ്പത് ബസുകൾ

ഒമ്പത് ബസുകൾ

മഹാരാഷ്‌ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശനിയാഴ്‌ച മാത്രം‌ ഒമ്പത്‌ ബസ്സുകളാണ്‌ കണ്ണൂരിലെത്തിയത്‌. കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറാണ് കൂടുതൽ ബസ്സുകളും ഏർപ്പെടുത്തിയത്‌. കർണാടക, മഹാരാഷ്‌ട്ര റോഡ്‌ ട്രാൻസ്‌പോർട്ട്‌‌ കോർപറേഷന്റെ ബസ്സുകൾ വാടകയ്‌ക്കെടുത്താണ്‌ ആളെയെത്തിക്കുന്നത്. സർക്കാർ ബസ്സുകളയാതിനാൽ അതിർത്തികളിൽ കൂടുതൽ പരിശോധനയുണ്ടാവാറില്ല. പല ബസ്സുകളിലും നാലിലൊരുഭാഗത്തിനു മാത്രമേ സംസ്ഥാനത്തേക്ക്‌ വരാൻ പാസുണ്ടായിരുന്നുള്ളൂ. ഈ പാസിന്റെ മറവിലാണ്‌ ആളുകളെ കയറ്റുന്നത്‌. ഇറങ്ങുന്ന സ്ഥലങ്ങളിൽ സ്വന്തം വാഹനമുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിച്ചാണ് പലരും ചെക്ക്‌പോസ്‌റ്റുകളിൽ രക്ഷപ്പെടുന്നത്‌.

ട്രെയിൻ നിർത്തിയപ്പോൾ

ട്രെയിൻ നിർത്തിയപ്പോൾ

ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയ ഇവർ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തു​നി​ന്ന് ഓ​ട്ടോ​യി​ല്‍ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ദൃ​ക്‌​സാ​ക്ഷി​യാ​യ​വ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം നടത്തുകയായിരുന്നു.

 കുടുംബം ക്വാറന്റൈനിൽ

കുടുംബം ക്വാറന്റൈനിൽ

കു​മ്പ​ള കോ​യി​പ്പാ​ടി സ്വ​ദേ​ശി ഷാ​ജി​യും കു​ടും​ബ​വു​മാ​ണ് അ​ന​ധി​കൃ​ത​മാ​യി ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​തെ​ന്ന് പിന്നീട് പൊലിസ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. പി​ന്നീ​ട് കു​മ്പ​ള​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. നാ​ലു​പേ​രെ​യും പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ചു ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​തി​ന് ഇ​വ​ര്‍​ക്കെ​തി​രേ കേ​സും എ​ടു​ത്തി​ട്ടു​ണ്ട്.​

English summary
Kasargod: Family from Mumbai flees from special train and captures within hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X