കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് മത്സ്യ മാർക്കറ്റുകൾ ഉപാധികളോടെ തുറക്കാൻ തിരുമാനം

Google Oneindia Malayalam News

കാസർഗോഡ്; ഉപാധികളോടെ കാസര്‍കോട് മാര്‍ക്കറ്റിന് പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വിഡീയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി പേര്‍ വീതം എന്ന ക്രമത്തില്‍, മാര്‍ക്കറ്റിനകത്ത് ആകെയുള്ള കച്ചവടക്കാരില്‍ 50 ശതമാനം പേരെ മാത്രമേ ഒരു ദിവസം കച്ചവടം നടത്താന്‍ അനുവദിക്കൂ.

fish-1591

Recommended Video

cmsvideo
ഡൽഹി പോലീസിന്റെ നരനായാട്ട്;പാലക്കാട് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ പ്രകടനം

മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴികള്‍ ക്രമീകരിക്കും. ടോക്കണ്‍ നല്‍കി ഒരേ സമയത്ത് പരമാവധി 50 പേരെ മാത്രം അകത്ത് പ്രവേശിപ്പിക്കും.രാവിലെ 7.30 വരെ റീട്ടയില്‍ വ്യാപാരികള്‍ക്കും അതിനു ശേഷം പൊതുജനങ്ങള്‍ക്കും മാത്രമായി പ്രവേശനം നിയന്ത്രിക്കും. മാര്‍ക്കറ്റിനകത്തേക്ക് വരുന്ന ഗുഡ്സ് വാഹനങ്ങള്‍ അരമണിക്കൂറിനകം സാധനങ്ങള്‍ ഇറക്കി പുറത്തു പോവുകയും താളിപ്പടുപ്പ് മൈതാനത്ത് പാര്‍ക്ക് ചെയ്യേണ്ടതുമാണെന്ന് കളക്ടര്‍ പറഞ്ഞു.

എച്ച്.ഡി.സി പരീക്ഷ നടത്തുന്നതിന് അനുമതി

സെപ്തംബര്‍ 22 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ സഹകരണ കോളേജുകളില്‍ നടക്കുന്ന എച്ച്.ഡി.സി , ബി.എം പരീക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്നതിന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റിയോഗം അനുമതി നല്‍കി. എന്നാല്‍ പരീക്ഷ നടത്തുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തെയും സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും അറിയിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തുകയും വേണം.

* എയര്‍ കണ്ടീഷ്ണര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കര്‍ശന നടപടി

പല ജ്വല്ലറികളിലും ഇപ്പോഴും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന ജില്ലാ പോലീസ് മേധാവി അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സ്ഥാപനങ്ങളെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. എല്ലാ ജ്വല്ലറി ഉടമകളുടെയും ഒരു യോഗം സൂം മുഖേന നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.

English summary
Kasargod fish markets to be opened with conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X