കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹാര്‍ബറില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍....കവാടം ഉപരോധിച്ചു, സ്തംഭിച്ച് മീന്‍ക്കച്ചവടം!!

Google Oneindia Malayalam News

ചെറുവത്തൂര്‍: ചെറുകിട കച്ചവടക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും തുറമുഖത്തേക്കും ജെട്ടിയിലേക്കും പ്രവേശനം നിഷേധത്തില്‍ വന്‍ പ്രതിഷേധം. മടക്കര തുറമുഖത്താണ് പ്രശ്‌നങ്ങള്‍ ശക്തമായത്. ഇവിടെ നിന്ന് മീന്‍ കയറ്റി പുറപ്പെട്ട വാഹനങ്ങള്‍ കവാടത്തില്‍ മീന്‍ വില്‍പ്പന നടത്തുന്ന തൊഴിലാളികള്‍ തടഞ്ഞു. തുറമുഖ കവാടം ഇവര്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം ബോട്ടുകളും വള്ളങ്ങളും ചെമ്മീനുമടക്കം ധാരാളം മത്സ്യം തുറമുഖം എത്തിച്ചിട്ടും ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഉള്ളില്‍ കയറാനാവാത്തതിനെ തുടര്‍ന്ന് മത്സ്യം ലഭിച്ചിരുന്നില്ല.

1

തൈക്കടപ്പുറത്ത് സ്ത്രീ തൊഴിലാളികളാണ് റോഡ് ഉപരോധിച്ചത്. പോലീസ് സംഘം മടക്കരയിലെത്തി തൊഴിലാളികളോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടു. ഇതിന് പിന്നാലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നേരിട്ടെത്തി തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഇതും പരാജയപ്പെട്ടു.അതേസമയം തുറമുഖത്ത് നിന്ന് വാങ്ങിയ മീന്‍ ഐസ് നിറച്ച് സംരക്ഷിക്കാനാവാത്ത മൊത്ത കച്ചവടക്കാര്‍ വലയുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

പ്രതിഷേധത്തെ തുടര്‍ന്ന് തുറമുഖത്തിന് അകത്ത് ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് പുറത്ത് പോകാനോ ഐസ് കയറ്റിയ വാഹനങ്ങള്‍ക്ക് അകത്ത് കടക്കാനോ സാധിച്ചില്ല. രാവിലെ തുറമുഖത്ത് എത്തിയ ബോട്ടുകള്‍ വള്ളങ്ങള്‍ എന്നിവയില്‍ നിന്ന് മൊത്തക്കച്ചവടക്കാര്‍ തുരമുഖത്തിനകത്ത് സംഭരിച്ച ആയിരക്കണക്കിന് കിലോ ചെമ്മീന്‍ ഇതോടെ ഐസിടാനാവാതെ കച്ചവടക്കാര്‍ വലയുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ഒരുപാട് നീണ്ടെങ്കിലും ഉച്ചയ്ക്ക് 12 മണിയോടെ തന്നെ എല്ലാം അവസാനിച്ചു.

അതേസമയം തുറമുഖത്ത് നിന്ന് മീന്‍ ലഭിക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളികള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിലാണ് തൊഴിലാളികള്‍ പിരിഞ്ഞ് പോയത്. മീന്‍വില്‍പനയുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടാക്കിയ ധാരണ മൊത്തവിതരണക്കാര്‍ അട്ടിമറിച്ചെന്നായിരുന്നു തൊഴിലാളികളുടെ ആരോപണം. ഇരട്ടിയില്‍ അധികം വില കൂട്ടിയാണ് ചെറുകിട കച്ചവടക്കാര്‍ക്ക് മീന്‍ നല്‍കുന്നതെന്നാണ് ആരോപണം. അതേസമയം മടക്കരയില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ട സ്ഥലത്ത് മീന്‍ എത്തിച്ച് നല്‍കാന്‍ ധാരണയായിരിക്കുകയാണ്.

English summary
kasarkode: fishing labourers protest in madakkara harbour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X