കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് കനത്ത നാശം വിതച്ച് മഴ; 2 മരണം,244.64 ഹെക്ടര്‍ കൃഷി നശിച്ചു

Google Oneindia Malayalam News

കാസർഗോഡ് ; ജില്ലയില്‍ മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശം. കെടുതിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മധൂര്‍ വില്ലേജിലെ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരൻ (37) ,ഹോസ്ദുര്‍ഗ് താലൂക്കില്‍ ചെറുവത്തൂര്‍ വില്ലേജില്‍ സുധന്‍ (50) ,എന്നിവരാണ് മരിച്ചത്. വയലില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണാണ് ചന്ദ്രശേഖരൻ മരിച്ചത്. പാലത്തറയിലെ വെള്ളക്കെട്ടില്‍ വീണായിരുന്നു സുധന്റ മരണം. വെള്ളം കയറിയതിനെ തുടര്‍ന്ന് മധൂര്‍ വില്ലേജിലെ ഏഴ് കുടുംബങ്ങളെയും പടഌയിലെ മൂന്ന് കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു.

മഴ കനത്തതിനെ തുടര്‍ന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. മഞ്ചേശ്വരം താലൂക്കില്‍ ഫെലിക്‌സ് ഡിസൂസയുടെ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു. കനത്തമഴയില്‍ കൊഡ്‌ല മെഗറൂവിലെ അബ്ദുള്‍ അസീസ്, ബന്തടുക്ക വില്ലേജിലെ ബേത്തലം രാമകൃഷ്ണന്‍, കുംബഡാജെ വില്ലേജിലെ ഉപ്പഗളമൂലയിലെ ലക്ഷ്മി നാരായണ ഭട്ട്, കോട്ടിക്കുളം വില്ലേജിലെ മാളിക വളപ്പില്‍ കാര്‍ത്ത്യായനി, പിലിക്കോട് വില്ലേജിലെ മുളിക്കാല്‍ ചിരി എന്നിവരുടെ വീടും ഭാഗീകമായി തകര്‍ന്നു.

rain

ശക്തമായ കാറ്റില്‍ കാസര്‍കോട് അടുക്കത്ത് ബയല്‍ ബീച്ചില്‍ സത്യനാരായണ മഠത്തിന് സമീപം 12 വീടുകള്‍ക്ക് നാശം സംഭവിച്ചു. പിലിക്കോട് വില്ലേജില്‍ മാലിയത്ത് റോഡില്‍ ഓവുചാല്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ 60 ഓളം വീടുകളില്‍ വെള്ളം കയറി. മടിക്കൈ വില്ലേജില്‍ ബന്തലംകുന്ന് കുമാരന്റെ വീടിനോട് ചേര്‍ന്നുള്ള കിണര്‍ താഴ്ന്ന് പോയി.

കാസര്‍കോട് കടപ്പുറത്ത് ഇന്ന് (സെപ്റ്റംബര്‍ 21) രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ നാല് വീടുകളുടെ മേല്‍ക്കൂര പൂര്‍ണ്ണമായും എട്ട് വീടുകളുടേത് ഭാഗികമായും ഒരു വീടിന്റെ ജനല്‍ചില്ലുകളും തകര്‍ന്നു. അപകടാവസ്ഥയിലായ വീടുകളിലുള്ളവര്‍ക്ക് ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പഴഞ്ചൊല്ലുകൾ കൊണ്ട് രാഷ്ട്രീയംപ്രതിരോധം തീർത്ത മറ്റൊരു സർക്കാരില്ല; പിണറായിക്കെതിരെ മാധ്യമപ്രവർത്തകപഴഞ്ചൊല്ലുകൾ കൊണ്ട് രാഷ്ട്രീയംപ്രതിരോധം തീർത്ത മറ്റൊരു സർക്കാരില്ല; പിണറായിക്കെതിരെ മാധ്യമപ്രവർത്തക

244.64 ഹെക്ടര്‍ കൃഷി നശിച്ചു

Recommended Video

cmsvideo
കേരളത്തില്‍ 4 ദിവസം കൂടി ശക്തമായ മഴ | Oneindia Malayalam

സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ ജില്ലയിലുണ്ടായ കനത്ത മഴയില്‍ 360.39 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി. 204 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു. 85 തെങ്ങുകളും 65 കവുങ്ങുകളും നശിച്ചു. സെപ്റ്റംബര്‍ 20 ന് മാത്രം 310.22 ലക്ഷം രൂപയുടെ കൃഷി നാശമാണുണ്ടായത്. 244.64 ഹെക്ടര്‍ കൃഷി നശിച്ചു.

ലോക്ക് ഡൗൺ; സ്വദേശത്തേക്ക് കാൽനടയായി മടങ്ങിയത് 1 കോടിയിലധികം കുടിയേറ്റ തൊഴിലാളികളെന്ന് കേന്ദ്രംലോക്ക് ഡൗൺ; സ്വദേശത്തേക്ക് കാൽനടയായി മടങ്ങിയത് 1 കോടിയിലധികം കുടിയേറ്റ തൊഴിലാളികളെന്ന് കേന്ദ്രം

കാസർഗോഡ് 44 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പാർപ്പിട സമുച്ചയമൊരുങ്ങുന്നു; ചെലവ് 6.64 കോടി രൂപകാസർഗോഡ് 44 കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പാർപ്പിട സമുച്ചയമൊരുങ്ങുന്നു; ചെലവ് 6.64 കോടി രൂപ

കൊവിഡ് ചികിത്സ; കണ്ണൂരിൽ ഹോം ഐസോലേഷനുകൾ കൂടുന്നു, 2041 രോഗികളും കഴിയുന്നത് വീട്ടിൽകൊവിഡ് ചികിത്സ; കണ്ണൂരിൽ ഹോം ഐസോലേഷനുകൾ കൂടുന്നു, 2041 രോഗികളും കഴിയുന്നത് വീട്ടിൽ

English summary
Kasargod heavy damage in rain ; 2 deaths, 244.64 hectares of crops destroyed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X