ജഴ്സി കടയിലെ വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വെച്ച സംഭവം;ജീവനക്കാരൻ പിടിയിൽ
കാസർഗോഡ്: സ്പോർട്സ് കടയിൽ ജഴ്സി വാങ്ങാനെത്തിയ പെൺകുട്ടിയുടെ ദൃശ്യങ്ങൾ ഒളിക്യാമറ വെച്ച് പകർത്താൻ ശ്രമിച്ച സംഭവത്തിൽ കടയിലെ ജീവനക്കാരൻ അറസ്റ്റിൽ. ബന്തിയോട് സംസം മൻസിലിലെ മുഹമ്മദ് അഷ്റഫ്(ആസിഫ്) ആണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു ബന്ദിയോട്ടെ സ്പോർട്സ് കടയിൽ സംഭവം നടന്നത്.

അമ്മാവനൊപ്പം കടയിൽ ജഴ്സി വാങ്ങാനെത്തിയതായിരുന്നു പെൺകുട്ടി. വസ്ത്രം ട്രയൽ ചെയ്യുന്നതിനായി പ്രത്യേക മുറികളൊന്നും കടയിൽ ഉണ്ടായിരുന്നില്ല. ഇതോടെ വസ്ത്രം മാറുന്നതിനായി ജീവനക്കാരൻ കാണിച്ചു കൊടുത്ത സ്റ്റോറൂമിലേക്ക് പെൺകുട്ടി പോവുകയായിരുന്നു.
ജഴ്സി ഇടാൻ ശ്രമിക്കുന്നതിനിടെയാണ് സമീപത്ത് ക്യാമറ ഒൺചെയ്തുവെച്ച മൊബൈൽ ഫോൺ ശ്രദ്ധയില്‍പ്പെട്ടത്.തുടർന്ന് പെൺകുട്ടി ഫോണുമായി അമ്മാവനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കുമ്പള പോലീസിൽ പരാതി നൽകി.കുമ്പള എസ്ഐ അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതാണ് ദിൽഷ..ദിലുവിനെ എന്തുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടമെന്ന് ഈ ഫോട്ടോകൾ പറയും..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications