കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ഡൗണ്‍ കണ്ണീര്‍ക്കാലമാണ് അവര്‍ക്ക്.... അലക്കി വെളുപ്പിക്കാന്‍ അവര്‍ക്ക് ഇനി ഒന്നും ബാക്കിയില്ല!!

Google Oneindia Malayalam News

ചെറുവത്തൂര്‍: കൊറോണവൈറസിന് പിന്നാലെ വന്ന ലോക്ഡൗണ്‍ തൊഴിലാളി വര്‍ഗത്തെ ചെറുതായിട്ടല്ല ബാധിച്ചത്. മിച്ചം വച്ച് ജീവിച്ച് പോന്നിരുന്ന പലരും ഇന്ന് മുഴുപട്ടിണിയിലാണ്. ഇതേ വിഭാഗത്തിലാണ് ഇന്ന് ഇസ്തിരി കടക്കാര്‍. കോവിഡ് കാലത്തെ കഷ്ടതകള്‍ക്കൊപ്പം ജീവിതം തള്ളി നീക്കുകയാണ് ഇവര്‍. ഒന്നരമാസത്തോളം ഇവര്‍ക്ക് ജോലിയില്ല. പുറത്തിറങ്ങാതെ ആള്‍ക്കാര്‍ എന്തിനാണ് ഇസ്തിരിയിടാന്‍ ഇവരെ ആശ്രയിക്കുന്നത്. പക്ഷേ ഇവര്‍ക്കും കുടുംബമുണ്ട്.

1

കാസര്‍കോട് നീലേശ്വരത്തുള്ള അശോകന്‍ ഏതാണ്ട് ഇതേ അവസ്ഥയിലാണ് 35 വര്‍ഷമായി ചെറുവത്തൂര്‍ തുരുത്തിയില്‍ ഇസ്തിരിക്കട്ട നടത്തിയിരുന്ന അശോകനും കുടുംബവും ഇന്ന് പട്ടിണിയിലാണ്. നഗരങ്ങളില്‍ അത്യാധുനിക സംവിധാനങ്ങളുള്ള കടകള്‍ ഉണ്ടെങ്കിലും ഗ്രാമങ്ങളിലെ ഇടത്തരക്കാര്‍ അലക്കാനും ഇസ്തിരിയിടാനുമായി ആശ്രയിക്കുന്നത് പാരമ്പര്യമായി ഈ തൊഴില്‍ ചെയ്തവരെയാണ്. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് എല്ലാം നിശ്ചലമായതോടെ അശോകനെ പോലുള്ളവരാണ് വീണ് പോയിരിക്കുന്നത്.

നീലേശ്വരത്ത് അടക്കം ഉള്ള ഇത്തരം കച്ചവട കേന്ദ്രങ്ങളില്‍ ആ പ്രദേശത്തുള്ളവരുടെ വസ്ത്രം ശേഖരിച്ച് അലക്കി ഇസ്തിരിയിട്ട് വീടുകളില്‍ എത്തിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. വണ്ടിയില്‍ വീടുകളിലെത്തി തുണി ഇസ്തിരിയിട്ട് കൊടുക്കുന്ന രീതിയുമുണ്ട്. ഇതെല്ലാം ലോക്ഡൗണ്‍ ആയതോടെ ഇല്ലാതായിരിക്കുകയാണ്. അശോകന്റെ പിതാവ് മഞ്ജുനാഥും വീട്ടില്‍ വെച്ച് ഇതേ തൊഴിലെടുത്തിരുന്നയാളായിരുന്നു.

പിതാവിന്റെ പാത പിന്തുടര്‍ന്ന അശോകന് ഇത്രയും കാലം വലിയ പ്രയാസങ്ങളില്ലായിരുന്നു. എന്നാല്‍ അശോകന്റെ ഭാര്യയും വിദ്യാര്‍ത്ഥികളായ നാല് ആണ്‍മക്കളും വീട്ടില്‍ ഇപ്പോള്‍ അരപ്പട്ടിണിയിലാണ് കഴിയുന്നത്. ഇവരുടെ വിശപ്പ് മാറ്റാന്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് അശോകന്‍. ലോക്ഡൗണ്‍ കഴിഞ്ഞാലും ജോലി ശരിയാകുമെന്ന് അശോകന് പ്രതീക്ഷയില്ല. ആ നാട്ടില്‍ അശോകന്‍ മാത്രമല്ല നിരവധി പേരുടെ കണ്ണീരാണ് ലോക്ഡൗണില്‍ വീണിരിക്കുന്നത്. ഇവരുടെയെല്ലാം കണ്ണീര്‍ കാലം കൂടിയാണ് ലോക്ഡൗണ്‍.

English summary
kasargod ironing services take a hit in neeleshwaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X