മലിനജലവും ദുർഗന്ധവും; പൊറുതിമുട്ടി കറന്തക്കാട്
കാസർഗോഡ്: മലിനജലവും ദുർഗന്ധവും കൊണ്ട് പൊറുതിമുട്ടി കറന്തകാട് നിവാസികൾ. മഴയൊന്ന് പെയ്താൽ സമീപത്തെ ബസ്റ്റാന്റ് അടക്കമുള്ള ഇടങ്ങളിലെ മലിനജനം ഇവിടുത്തെ വീടുകളിലേക്ക് ഒഴുകിയെത്തും. പിന്നെ കിണറും പരിസരത്തുമെല്ലാം സർവ്വത്ര മാലിന്യം,ദുർഗന്ധവും രൂക്ഷമാണ്.

പുതിയ ഓവുചാലിന്റെ പണി നടക്കുന്നുണ്ടെങ്കിൽ ദേശീയ പാതയുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായിട്ടില്ലാത്തതിനാൽ ഇതിന്റെ പണിയും പാതിവഴിയിൽ ആയിരിക്കുകയാണ്. ഇവിടുത്തെ പഴയ ഓവുചാൽ ഉള്ള ഭാഗം സർവ്വീസ് റോഡിന്റേതാണ്. സ്ഥലം വിട്ടുകിട്ടുകയും ഓവുചാൽ ബന്ധിപ്പിച്ച് സർവീസ് റോഡ് പൂർത്തിയാക്കുകയും ചെയ്താൽ മാത്രമേ മേൽപ്പാതയുടെ പണി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. അതേസമയം എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം കാണിച്ച് നാട്ടുകാർ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്.












Click it and Unblock the Notifications