കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബില്ല് കൊണ്ട് ഞെട്ടിക്കുന്ന കെഎസ്ഇബി വരെ ഞെട്ടി, പ്രത്യേക സ്വിച്ച്, ഒടുവില്‍ സംഭവിച്ചത്

Google Oneindia Malayalam News

മുള്ളേരിയ: കേരളത്തില്‍ ഒന്നാകെ വൈദ്യുതി ബില്‍ കൊണ്ട് ആളുകളെ ഞെട്ടിക്കുകയാണ് കെഎസ്ഇബി. എന്നാല്‍ കെഎസ്ഇബിയെ പോലും ഞെട്ടിച്ചിരിക്കുന്ന ഒരു മോഷണം കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. വീട്ടിനുള്ളില്‍ പ്രത്യേക സ്വിച്ച് സ്ഥാപിച്ച് ശാസ്ത്രീയ രീതിയില്‍ നടത്തിയ വന്‍ വൈദ്യുതി മോഷണമാണ് പിടികൂടിയത്. കാറടുക്ക മഞ്ഞംപാറയിലെ ഒരു വീട്ടില്‍ നിന്നാണ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വൈദ്യുതി മോഷണം കണ്ടെത്തിയത്.

1

മോഷണം പിടിച്ചതിന് പിന്നാലെ പിഴയും ചുമത്തിയിട്ടുണ്ട്. എട്ട് ലക്ഷത്തിലധികം രൂപയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടെ എപിടിഎസ് പിടികൂടുന്ന ആറാമത്തെ കേസാണിത്. സര്‍വീസ് വയര്‍ മീറ്ററില്‍ എത്തും മുമ്പ് കട്ട് ചെയ്ത മറ്റൊരു സ്വിച്ചുമായി ബന്ധിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വീട്ടിനുള്ളില്‍ അലമാരയ്ക്ക് പിറകിലായി പെട്ടെന്ന് കാണപ്പെടാത്ത രീതിയിലാണ് സ്വിച്ച് ഘടിപ്പിച്ചിരുന്നത്. ഇത് ഓണ്‍ ചെയ്യുമ്പോള്‍ മീറ്ററില്‍ എത്താതെ വൈദ്യുതി നേരിട്ട് വീട്ടില്‍ എത്തും. ഓഫാക്കിയാല്‍ മീറ്ററിലൂടെയും എത്തും.

Recommended Video

cmsvideo
People's response after seeing a massive hike in electricity bills across Kerala

കെഎസ്ഇബിക്ക് സംശയം തോന്നാതിരിക്കാന്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്തും വൈദ്യുതി ഉപയോഗിക്കും. ഇതുകാരണമാണ് മാസങ്ങളായി തട്ടിപ്പ് കണ്ടെത്താന്‍ സാധിക്കാതെ പോയത്. കഴിഞ്ഞ വര്‍ഷം ഇവരുടെ കണക്ഷന്‍ ത്രീ ഫേസിലേക്ക് ആരംഭിച്ചിരുന്നു. അതിന് ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്. കേസ് എടുക്കാതിരിക്കാനുള്ള കോമ്പൗണ്ടിംഗ് ഫീ ഉള്‍പ്പെടെ കണക്കാക്കിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിന് ശേഷം മൂന്നാഴ്ച്ച കൊണ്ട് ആറ് വീടുകളില്‍ നിന്നാണ് വൈദ്യുതി മോഷണം പിടികൂടിയത്. ഈ ആറ് വീടുകളും വന്‍ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. എസി ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും ഇവിടെയുണ്ട്. പതിവായി കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചിരുന്നവരുടെ ഉപഭോഗം കുറയുമ്പോള്‍ അത് നിരീക്ഷിക്കും. വീട്ടിലേക്കാവശ്യമായ വൈദ്യുതി ലോഡിന്റെ തുക കണക്കാക്കി, അതിന്റെ ഇരട്ടി തുകയാണ് പിഴയായി അടയ്‌ക്കേണ്ടത്.

English summary
kasargod: kseb found electricity theft in a house and fined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X