കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാര്‍ പറഞ്ഞിട്ടും കാര്യമില്ല... കാസര്‍കോട് നിരത്തിലിറങ്ങിയത് 17 കെഎസ്ആര്‍ടിസി ബസ്സുകള്‍, കാരണം

Google Oneindia Malayalam News

കാഞ്ഞങ്ങാട്: സര്‍ക്കാര്‍ നിരത്തിലിറങ്ങാന്‍ പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ല. കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകള്‍ ഇപ്പോഴും നിരത്തിലിറങ്ങാന്‍ മടിക്കുകയാണ്. കാസര്‍കോട് ഇന്നലെ സര്‍വീസ് നടത്തിയ ബസ്സുകളുടെ എണ്ണം കേട്ടാല്‍ ചിലപ്പോള്‍ ഞെട്ടിപ്പോകും. വെറും 17 ബസ്സുകളാണ് കെഎസ്ആര്‍ടിസിയില്‍ നിന്ന് ഇന്നലെ ജില്ലയില്‍ സര്‍വീസ് നടത്തിയത്. കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും നാലും കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ നിന്ന് 13 ബസ്സുകളുമാണ് സര്‍വീസ് നടത്തിയത്.

1

പ്രധാനമായും പല റൂട്ടിലേക്കും ബസ്സുകള്‍ കുറവായിരുന്നു. ഒന്നാമത് ആളുകളില്ല എന്നതാണ് പ്രശ്‌നം. പിന്നെ സര്‍ക്കാര്‍ നിയന്ത്രണമുള്ളത് കൊണ്ട് തന്നെ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയാണ്.തലപ്പാടിയിലേക്കും കാഞ്ഞങ്ങാട്ടേക്കും രണ്ട് ബസ്സുകള്‍ വീതമാണ് കാസര്‍കോട് ഡിപ്പിയോല്‍ നിന്ന് സര്‍വീസ് നടത്തിയത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് കാലിക്കടവിലേക്കും കാസര്‍കോട്ടേക്കും മലയോരി മേഖലയിലേക്കും ബസ്സുകള്‍ സര്‍വീസ് നടത്തി.

അതേസമയം യാത്രാ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് സൂചന. കോവിഡ് ഭീതി ഇപ്പോഴും ജനങ്ങളില്‍ നിന്ന് മാറിയിട്ടില്ലെന്നും സൂചനയുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി പൂര്‍ണമായ തോതില്‍ എപ്പോഴാണ് സര്‍വീസ് പുനരാരംഭിക്കുകയെന്ന് പറഞ്ഞിട്ടില്ല. സ്ഥിരം ജീവനക്കാരില്‍ 80 ശതമാനം പേരും ജില്ലയ്ക്ക് പുറത്തായതിനാല്‍ സര്‍വീസുകളെ ബാധിക്കുന്നതായി കാസര്‍കോട് ഡിപ്പോ അധികൃതര്‍ പറയുന്നു.

ജില്ലയ്ക്കുള്ളില്‍ ഓടാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. ജില്ലയ്ക്ക് പുറത്തുള്ളവര്‍ തല്‍ക്കാലം യാത്ര ചെയ്യാനാവാത്ത അവസ്ഥയിലാണ്. നിലവില്‍ കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്ന് ഇന്ന് 16 ബസ്സുകള്‍ സര്‍വീസ് നടത്തും. ചന്ദ്രഗിരി വഴി കാസര്‍കോടേക്ക് കൂടുതല്‍ ബസ്സുകള്‍ ഓടും. പാണത്തൂരിലേക്ക് മൂന്നും കൊന്നക്കാടേക്ക് രണ്ടും ചിറ്റാരിക്കാലിലേക്ക് ഒരു ബസ്സും ഇന്ന് സര്‍വീസ് നടത്തും. ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലേക്ക് കാഞ്ഞങ്ങാട്ട് നിന്നും ബസ്സുകള്‍ ഉണ്ടാവും. സാമൂഹിക അകലം പാലിച്ച് 32 പേരെയാണ് ബസ്സുകളില്‍ കയറ്റുന്നത്.

ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!

English summary
lack of drivers only 17 ksrtc buses arrived in bus stand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X