കാസര്‍ഗോഡ് സ്റ്റോപ്പ് അനുവദിച്ച അന്ത്യോദയ എക്സ്പ്രസ്സിന് സ്വീകരണമൊരുക്കി ബിജെപി
കാസര്‍കോട്: ഏറെ നാളത്തെ മുറവിളിക്ക് ശേഷം സ്റ്റോപ്പ് അനുവദിച്ച അന്ത്യോദയ എക്സ്പ്രസ്സിന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും രാജ്യസഭാംഗവുമായ വി.മുരളീധരന്‍ എം.പിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ഇന്ന് ആദ്യമായി കാസര്‍കോട് നിര്‍ത്തിയ എക്സ്പ്രസ്സിന് ഔദ്യോഗികമായി മുരളീധരന്‍ എം.പി. പച്ചക്കൊടി കാണിച്ച് അതിലെ ആദ്യയാത്രക്കാരനായി മംഗലാപുരം വരെ യാത്രചെയ്തു.

കാസര്‍കോട് റേയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, അഡ്വ.ബാലകൃഷ്ണ ഷെട്ടി, പി.സുരേഷ്‌കുമാര്‍ ഷെട്ടി, വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, എം.ജനനി, ട്രഷര്‍ ജി.ചന്ദ്രന്‍, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറിമാരായ ബാബുരാജ് പരവനടുക്കം, ഹരീഷ് നാരംപാടി, മനുലാല്‍ മേലത്ത്, ഒബിസിമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.സതീശന്‍, എസ്ടി എസ്സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ.കൈയ്യാര്‍, ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, സെക്രട്ടറി അഞ്ജു ജോസ്ടി,എ.കെ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications