• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിനെതിരെ ഡിവൈഎഫ്ഐ കേന്ദ്ര സർവ്വകലാശാല മാർച്ചിില്‍ പ്രതിഷേധം

  • By desk

കാസർകോഡ്: കേന്ദ്ര സർവ്വകലാശാലയിലെ കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അധ്യക്ഷ സ്ഥാനത്തു നിന്നും ഡോ. പ്രസാദ് പന്ന്യനെ സസ്പെൻറ് ചെയ്ത സർവ്വകലാശാലാ അധികാരികളുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. മാത്രമല്ല ആർ എസ് എസ് അജണ്ടകൾ നടപ്പിലാക്കുന്ന കേന്ദ്രമായി സർവ്വകലാശാലയെ മാറ്റിത്തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും ഡി വൈ എഫ് ഐ ആരോപിക്കുന്നു.

ഭാഷാശാസ്ത്ര വിഭാഗം ഗവേഷക വിദ്യാത്ഥിയും ദളിത് ആക്റ്റിവിസ്റ്റുമായ നാഗരാജുവിനെ നിസ്സാരമായ കാരണം പറഞ്ഞ് അധികാരികൾ ജയിലിലടപ്പിച്ചതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് ഡോ. പ്രസാദ് പന്ന്യനെ സർവ്വകലാശാലാ അധികൃതർ വേട്ടയാടുന്നത്.സർവകലാശാല പൂർണമായും ആർ എസ് എസ് നിയന്ത്രണത്തിലാക്കുന്നതിനു ജീവനക്കാരുടെ നിയമനത്തിൽ ഉൾപ്പെടെ സംഘപരിവാറുകാരെ തിരുകി കയറ്റുകയാണ്.പരീക്ഷ നടത്തി സ്ഥിരം ജീവനക്കാരെ നിയമിക്കാതെ 196 പേരെ കരാറടിസ്ഥാനത്തില്‍ ആര്‍ എസ് എസിന്റെ ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ഉൾപ്പെടെ നിയമിക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ യുവജനങ്ങളുടെ തൊഴിൽ സാധ്യത ഇല്ലാതാവുകയാണ്.

സർവ്വക ലാശാലയിലെ പിൻവാതിൽ നിയമനം അന്വേഷിക്കണം എന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍വ്വകലാശാല വൈസ് ചാന്‍സിലർ നിലവിലുള്ള ശമ്പളത്തിന് പുറമെ കേരള യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ക്ഷാമബത്ത കൈപ്പറ്റിയ വിഷയത്തില്‍ യു ജി സി ഉള്‍പ്പെടെ വിശദീകരണം ചോദിച്ചിട്ടുണ്ട്. 2500 ലധികം വിദ്യാർഥികൾ വിദ്യാർഥികൾ പഠിക്കുന്ന ക്യാമ്പസ്സിൽ ഹോസ്റ്റൽ, ടോയ്ലറ്റ്, ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്താൻ അധികാരികൾ തയ്യാറാകുന്നില്ല.

സർവ്വകലാശാലയിലെ ചില പഠന കേന്ദ്രങ്ങൾ ആർ എസ് എസ് കാര്യാലയം പോലെയാണ് പ്രവർത്തിക്കുന്നതെന്നും . ചോദ്യം ചെയ്യുന്നവർക്ക് എതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു. അഖിൽ, നാഗരാജു തുടങ്ങി എട്ടോളം വിദ്യാർത്ഥികളെ അവരുടെ വിദ്യാർഥിത്വം തന്നെ നഷ്ടപ്പെടുന്ന നിലയിൽ പുറത്താക്കിയിരിക്കുകയാണ്. അധികൃതരുടെ വിദ്യാർത്ഥി വിരുദ്ധ - ജനാധിപത്യ വിരുദ്ധ നിലപാടുകൾ തിരുത്തണം എന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർവ്വകലാശാലയിലേക്ക് ജില്ലാ കമ്മിറ്റി പ്രതിഷേധമാർച്ച്‌ നടത്തിയത്.

പെരിയ ബസ് സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച പ്രകടനം കേന്ദ്ര സർവ്വകലാശാല ഗംഗോത്രി ബ്ലോക്കിൽ പ്രവർത്തിക്കുന്ന വൈസ് ചാൻസിലറുടെ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ ഓഫീസ് വരാന്തയിൽ കയറിയത് സംഘർഷത്തിനിടയാക്കി. അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌റിയാസ് ഉദ്ഘാടനം ചെയ്തു.

English summary
kasargod local news about dyfi proest on freedom of speach.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more