കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം: ഖത്തർ മലയാളികളെ പറ്റിച്ച പ്രതി കീഴടങ്ങി

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: ടൂര്‍ പാക്കേജില്‍ കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഖത്തർ മലയാളികളിൽ നിന്ന് ഒന്നര കോടിയോളം രൂപ തട്ടിയെന്ന ഒന്നാം പ്രതി ചെറുപുഴക്കടുത്ത് അരിയിരുത്തിയിലെ അലവേലില്‍ ഷമീർ മുഹമ്മദ് കോടതിയിൽ കീഴടങ്ങി. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.കേസിലെ രണ്ടാം പ്രതി ഷമീം മുഹമ്മദിനെ ചെറുപുഴ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിതിരുന്നു.

2017 നവംബര്‍ മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവിൽ ഖത്തറിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ടൂര്‍ പാക്കേജില്‍ ഉൾപ്പെടുത്തി കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയത്. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന മലയാളികൾ ഉൾപ്പെട്ട സാമൂഹിക സേവന കൂട്ടയ്മയിലെ 700 ൽ അംഗങ്ങളാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇക്കഴിഞ്ഞ അവധിക്ക് കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാത്തയതോടെ തട്ടിപ്പു പുറത്താവുകയായിരുന്നു. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള പ്രതികൾ വ്യാജ ടിക്കറ്റുകൾ തയ്യാറാക്കിയും യാത്രക്കാരെ പറ്റിച്ചതായി പറയുന്നു.

fraud-22-14


കോഴിക്കോട്, നെടുമ്പാശ്ശേരി വിമാന താവളങ്ങളിലേക്കായിരുന്നു ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്. ഒന്നര കോടിയിലധികം രൂപ ഇത്തരത്തിൽ തട്ടിച്ചെടുത്തതായി പരാതിക്കാർ പറയുന്നു കോഴിക്കോട്പയ്യോളി സ്വദേശികളായ പാലക്കുനി യൂനുസ്, നജീബ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ്സെടുത്തത്‌.ഇരുവരെയും കോടതി റിമാൻഡ് ചെയ്തു

English summary
kasargod local news about flight ticket fraud.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X