കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡിന് തടസ്സമായി വെട്ടിമാറ്റിയ ലക്ഷങ്ങൾ വിലവരുന്ന മരങ്ങള്‍ നശിക്കുന്നു; അധികൃതര്‍ക്ക് മൗനം...

  • By Desk
Google Oneindia Malayalam News

ബദിയഡുക്ക: ശക്തമായ മഴകാരണം ബദിയഡുക്ക പൊതുമരാമത്ത് ഓഫീസ് പരിധിയിൽ കടപുഴകി വീണ മരങ്ങള്‍ നശിക്കുന്നു. റോഡിന്റെ ഇരു വശത്തുംമായി ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങളാണ് കടപുഴകി വീണ് നശിച്ചുകൊണ്ടിരിക്കുന്നത്. കരിമ്പില, പള്ളത്തടുക്ക, ഉക്കിനടുക്ക, ബീജന്തടുക്ക തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണിരുന്നു.

ഇവ അഗ്നി ശമനസേനയും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കിയിരുന്നു. എന്നാൽ ഈ മുറിച്ച് മാറ്റിയ മരങ്ങളെല്ലാം റോഡിന്റെ വശങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ശക്തമായ മഴയിൽ ബദിയഡുക്ക മുതല്‍ നെക്രാജെ വരെ റോഡിന് തടസ്സമായ മരങ്ങളെ വെട്ടി മാറ്റിയിരുന്നു. ആ മരങ്ങളും അവിടെ തന്നെ കിടന്നു നശിക്കുകയാണ്. റോഡ് സൈഡുകളിൽ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന മരങ്ങൾ അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്.

Timber

രാത്രി കാലത്തും അല്ലാതെയും നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരുമാണ് ഇതുവഴി കടന്നു പോകുന്നത്. ഈ വഴിയിൽ വലിയ വളവുകളും ഉണ്ട് ആ വളവുകളിൽ പോലും മരത്തിന്റെ ചില്ലകൾ കിടക്കുന്നുണ്ട്. രാത്രികാല വാഹങ്ങളെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. മരങ്ങള്‍ ലേലം ചെയ്യാനോ, മാറ്റാനോ പൊതുമരാമത്ത് അധികാരികള്‍ തയ്യാറാകാത്തതു ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഈ മഴക്കാലത്ത് പിഴുതു വീണ മരങ്ങള്‍ക്ക് ലക്ഷക്കണക്കിനു രൂപ വില വരുമെന്നു മര വ്യാപാരികള്‍ പറയുന്നു. ഇവയില്‍ ചിലത് മോഷ്ടിച്ച് കൊണ്ടു പോയതായും നാട്ടുകാര്‍ പറയുന്നുണ്ട്.
English summary
Kasargod Local News about road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X