കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിദ്ദിഖിനെ കൊലപ്പെടുത്തിയത് അനധികൃത മദ്യവിൽപ്പന എതിർത്തതിനാൽ: ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി

  • By Desk
Google Oneindia Malayalam News

മഞ്ചേശ്വരം: സിപിഎം പ്രവര്‍ത്തകനായ പ്രതാപ് നഗര്‍ സൊങ്കാലിലെ സിദ്ദിഖ്(25)നെ കൊലപ്പെടുത്തിയ സ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധർപരിശോധന നടത്തി. ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് സംഭവസ്ഥലത്ത്. മഞ്ചേശ്വരം താലൂക്കിൽ ഇന്ന് ഉച്ചമുതൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിരുന്നു എന്നാൽ രാവിലെ മുതൽ തന്നെ സി.പി.എം പ്രവർത്തകർ വണ്ടികൾ തടയാനും കടകൾ അടപ്പിക്കാനും ശ്രമിച്ചു. ഇത് എതിർത്ത പോലീസുമായി നേരിയ വാക്കുതർക്കമുണ്ടായി. പിന്നീട് പോലീസ് ഇടപെട്ട് ഹർത്താൽ അനുകൂലികളെ പിന്തിരിപ്പിക്കുകയായിരുന്നു.

siddiquemuredrcase-

സിപിഎം പ്രവര്‍ത്തകനായ പ്രതാപ് നഗര്‍ സൊങ്കാലിലെ സിദ്ദിഖിനെ അശ്വതും കൂട്ടരും കുത്തി കൊലപ്പെടുത്തിയത് അനധികൃത മദ്യവിൽപന എതിർത്തതിനാൽ ആണെന്ന് സി.പി.എം ഏരിയാ കമ്മിറ്റി ആരോപിച്ചു. നിരവധി കേസുകളിൽ പ്രതിയാണ് അശ്വത്. ഉപ്പളയിലെ വിവിധ പ്രദേശങ്ങളിലും അശ്വതും സംഘവും കർണാടകയിൽ നിന്നും മദ്യം കൊണ്ട് വന്ന് വിൽപന നടത്തുന്നത് സിദ്ദിഖ് എതിർത്തിരുന്നു.

siddique-

അങ്ങനെ ഇവർ വാക്കു തർക്കത്തിൽ ഏർപ്പെടുകയും മടങ്ങി പോവുകയും ചെയ്‌തിരുന്നു എന്നാൽ വീണ്ടും മടങ്ങി വന്നാണ് അശ്വതും സംഘവും സിദ്ദിഖിനെ കുത്തി വീഴ്ത്തിയത്. ഈ സമയം സിദ്ദിഖിനൊപ്പം ഫൈസൽ എന്ന യുവാവ് ഉണ്ടായിരുന്നു ഫൈസൽ അക്രമം നടക്കുമ്പോൾ ജീവനും കൊണ്ട് ഓടി രക്ഷപെടുകയായിരുന്നു ചെയ്തത്. സിദ്ദിഖിന്റെ മൃതദേഹം പോസ്റ്റുമോട്ടത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്രയായി നാട്ടിലേക്ക് കൊണ്ട് പോകും ശേഷം സൊങ്കാൽ ജുമാ മസ്‌ജിദിൽ ഖബറടക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. ഫൈസലിൽ നിന്ന് വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് സിദ്ദിഖ് ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. പ്രതികൾ കർണാടകയിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തിയിലും മംഗലാപുരത്തും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് .കാസറഗോഡ് ഡി.വൈ.എസ്.പി എം വി സുകുമാരാൻ, കുമ്പള സി.ഐ പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നത്.

English summary
Kasargod Local News about siddique murder case revelation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X