കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട്ടെ സിദ്ദിഖ് വധം: പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു, നേരിട്ട് കീഴടങ്ങി!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: സിപിഎം പ്രവര്‍ത്തകനായ പ്രതാപ് നഗര്‍ സൊങ്കാലിലെ സിദ്ദിഖ്(25)നെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെ ഇന്ന് ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അശ്വിന്‍, കാര്‍ത്തിക് എന്നിവരെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് ഒന്നാം ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്.

siddiquemurdercase-1

പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ പ്രതികൾ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായത്. കസ്റ്റഡിയിലെടുത്ത മുഖ്യപ്രതികളെ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു മാത്രമല്ല സംഭവസ്ഥലത്തുനിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിരുന്നു. മദ്യ വില്‍പനയുമായി ബന്ധപെട്ട വാക്ക്തര്‍ക്കത്തേ തുടര്‍ന്നുണ്ടായ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. ബി.ജെ.പി പ്രവര്‍ത്തകരായ അശ്വിന്‍, കാര്‍ത്തിക് എന്നിവരാണ് കേസിലെ ഒന്നും, രണ്ടും പ്രതികള്‍. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് ഒന്നാം ക്ലാസ്സ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. കൊലപാതകത്തിലെ രാഷ്ടീയ ബന്ധം ഉള്‍പടെ കണ്ടെത്തുന്നതിനായി ഇവരെ കസ്റ്റഡിയില്‍ ആവിശ്യപെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പിച്ചിട്ടുണ്ട്.

siddiquemurdercase11-1

ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം നടന്നത്. സിദ്ദിഖ് തന്റെ സുഹൃത്തുക്കളുടെ കൂടെ സൊങ്കാലിലെ ഒരു ഇരിപ്പിടത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അശ്വത്തും സംഘവും ഇവിടെ എത്തിയത്. എത്തിയ ഉടനെ അശ്വത്ത് പരാതിയെല്ലാം കൊടുത്തുകഴിഞ്ഞോ എന്ന് ചോദിച്ച് സിദ്ദിഖിന്റെ അടുത്തേക്ക് വരികയായിരുന്നു . അശ്വത്തിന്റെ കയ്യിൽ കത്തിയുണ്ടെന്ന് സിദ്ദിഖിന് മുന്നറിയിപ്പ് നൽകും മുമ്പെ സിദ്ദിഖിന്റെ വയറ്റിലേക്ക് അശ്വത്ത് കത്തികുത്തി കയറ്റുകയായിരുന്നു. വയർ കത്തി കുടൽ മാല പുറത്ത് വന്നിരുന്നു. ഉടൻ തന്നെ മംഗലാപുരം സ്വകാര്യ ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമെ സംഘത്തിൽ ഇനി ആരെങ്കിലും ഉണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളു എന്ന് പോലീസ് പറഞ്ഞു.

English summary
Kasargod Local News about siddiue murder case accused remanded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X