കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തി: ചോദ്യം ചെയ്ത് യുവതി കോടതിയിൽ, സംഭവം കാസര്‍കോ‍ട്!

  • By Desk
Google Oneindia Malayalam News

തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ കെ എൻ റമീസയാണ് ഭർത്താവ് മുഹ്സിൽ മുഹമ്മദിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് സുപ്രീം കോടതി വിധി ലംഘനമാണെന്ന് ചൂണ്ടി കാട്ടി തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ കെ എന്‍ റമീസയാണ് ഭര്‍ത്താവ് രാമന്തളി പുതിയ പുഴക്കരയിലെ താഴത്തെ പുരയില്‍ മുഹസിന്‍ മുഹമ്മദിനെതിരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയത്.


2017 ജനുവരി 15നാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് മലേഷ്യയിലേക്ക് പോയ മുഹസിന്‍ മുഹമ്മദ് 2017 ഒക്ടോബറില്‍ തിരിച്ചെത്തുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഢപ്പിക്കുകയും ചെയ്തെന്ന് റമീസ പറയുന്നു. മർദ്ദനം സഹിക്കാൻ പറ്റാതെ റമീസ സ്വന്തം വീട്ടിലേക്ക് വന്നതിനു പിന്നാലെയാണ് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി മുഹസിന്‍ മുഹമ്മദ് അറിയിച്ചത്.

triple-talaq9-1

ഇത് സംബന്ധിച്ച കത്ത് ഉടുമ്പുന്തല ജമാഅത്ത് കമ്മറ്റിക്കും കൈമാറി. തുടര്‍ന്നാണ് പരാതിയുമായി റമീസ കോടതിയിലെത്തിയത്.വിവാഹബന്ധം മുത്തലാഖ് മൂലം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി സുപ്രീം കോടതി വിധി പ്രസ്താവമുണ്ട്. മുസ്ലീം സ്ത്രീ സംരക്ഷണ മാര്യേജ് ആക്ട് പ്രകാരവും ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും നടപടി വേണമെന്നും റമീസ ആവശ്യപ്പെടുന്നത്.

English summary
kasargod local news about woman in court over tripple talaq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X