കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്ത്യോദയ എക്സ്പ്രസിന് കാസർഗോഡ് സ്റ്റോപ്പില്ല; പിന്നെ ഒന്നും നോക്കിയില്ല എംഎൽഎ ചങ്ങല വലിച്ചു...

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് കാസറഗോഡ് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാത്തത് വൻ പ്രതിഷേധത്തിലേക്ക് നയിച്ചു. വെള്ളിയാാഴ്ച രാവിലെ കണ്ണൂരിൽ നിന്ന് അന്ത്യോദയ എക്സ്പ്രസിൽ കയറിയ എൻഎ നെല്ലിക്കുന്ന് എംഎൽഎ ട്രെയിൻ കാസറഗോഡ് എത്താറായപ്പോൾ ചങ്ങല വലിക്കുകയായിരുന്നു. തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അരമണിക്കൂറോളം ട്രെയിൻ തടഞ്ഞ് കുത്തിയിരിപ്പ് സമരം നടത്തി.

ചെന്നൈ സൂപ്പര്‍ ഫാസ്റ്റ എക്സ്പ്രസ് കടന്നു പോയതിന് തൊട്ടു പിന്നാലെ യാണ് അന്ത്യോദയ എക്സ്പ്രസ് കടന്ന് വന്നത്. റെയില്‍വെ ജില്ലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ജൂലൈ ഒന്നുമുതല്‍ മുതല്‍ പി കരുണാകരന്‍ എംപി അനിശ്ചിത കാല നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

League Protest

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്‌ദുൾ റഹ്മാൻ, പി.ബി. അബ്‌ദുൾ റസാഖ് എം.എൽ.എ, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള, മണ്ഡലം പ്രസിഡണ്ട് എ.എം.കടവത്ത്, ജനറൽ സെക്രട്ടറി അബ്‌ദുൾ കുഞ്ഞി ചെർക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, നഗരസഭാ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം തുടങ്ങിയ നേതാക്കളെല്ലാം നേത്രത്വം നൽകി.


English summary
Kasargod Local News about Andhyodaya express
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X