കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനധികൃതമായി കടത്തിയത് 100 കിലോ പുകയില ഉൽപ്പന്നങ്ങൾ; കർണാടക സ്വദേശികൾ പിടിയിൽ

  • By Desk
Google Oneindia Malayalam News

മഞ്ചേശ്വരം: അനധികൃതമായി കടത്തിയ 100 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി കർണ്ണാടക സ്വദേശികൾ പിടിയിൽ. മംഗലാപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ശ്രീ ദുര്‍ഗാമ്പ ബസില്‍ നിന്നുമാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കൾ പിടിയിലായത്.

കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ചെക്ക് പോസ്റ്റ് കടന്ന് പോകവെയായിരുന്നു വാഹനം തടഞ്ഞ് പരിശോധ നടത്തിയത്. പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചതോടെ പിടിയിലാകുമെന്ന് ഉറപ്പായ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു എന്നാൽ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം മൂന്ന് ആൾക്കാരെയും സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടാൻ കഴിഞ്ഞു.

tobacco product

സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രികരിച്ചാണ് ഇവർ വിൽപന നടത്തുന്നത്. പലതവണ കാസർകോടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും ജില്ലയിലേക്ക് ഇവ ഒഴുകി കൊണ്ടിരിക്കുകയാണ്. ജില്ലയിലെ എല്ലാം വിദ്യാലയങ്ങളിലും ബോധവൽക്കര ക്ലാസുകൾ പോലീസ് സംഘടിപ്പിക്കാറുണ്ട്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവീന്ദ്രനാഥ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു കുമാര്‍ എം കെ, രാജന്‍ പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജിത്ത് കെ ആര്‍, സന്തോഷ് കുമാര്‍ സി, ബാബു വി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

English summary
Kasargod Local News: Banned tobacco products seized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X