ജന്മനാടിന്റെ വിട: ഔദ്യോഗിക ബഹുമതികളോടെ ചെര്‍ക്കളം അബ്ദുള്ളയുടെ ഭൗതിക ശരീരം ഖബറടക്കി
കാസര്‍കോട്: ഔദ്യോഗിക ബഹുമതികളോടെ ചെര്‍ക്കളം അബ്ദുള്ളയുടെ ഭൗതിക ശരീരം ചെര്‍ക്കള മുഹിയദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ചെർക്കളം അബ്ദുല്ലയുടെ വിയോഗത്തിലൂടെ രാഷ്ട്രീയത്തിലെ അതികായനെയാണ് നാടിന് നഷ്ടമായത്. മുസ്ലിംലീഗിന് മാത്രമല്ല, യു.ഡി.എഫിനും കേരള രാഷ്ട്രീയത്തിന് തന്നെ ആ വേർപാട് കനത്ത ആഘാതമാണ്. പ്രിയപ്പെട്ട നേതാവ് ചെർക്കളത്തിന്റെ മരണവിവരമറിഞ്ഞ് ആയിരങ്ങളാണ് ചെർക്കള അല്ലാമാ ഇഖ്ബാൽ നഗറിലെ കംസാനക് വില്ലയിലേക്ക് ഒഴുകിയെത്തിയത് .

ജനിച്ചതും വളർന്നതും കാസർകോട് മണ്ഡലത്തിലായിരുന്നെങ്കിലും ദീർഘകാലം അദ്ദേഹത്തിന്റെ കർമഭൂമി മഞ്ചേശ്വരം മണ്ഡലമായിരുന്നു. 19 വർഷം ഓരോ പുൽക്കൊടിക്കും അവിടെ ചെർക്കളത്തെ പരിചിതമായിരുന്നു . ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെ മറ്റ് എല്ലാ പ്രമുഖ നേതാക്കളും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

സംസ്കാര ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഭാരവാഹികളായ സി.ടി അഹമ്മദലി, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, കെഎസ് ഹംസ, അബ്ദുല്‍ റഹ്മാൻ രണ്ടത്താണി, പി.എ.എം.എ കരീം, എം പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ ശ്രീമതി, എം.കെ രാഘവന്, പി കരുണാകരന്, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, സി മമ്മുട്ടി, പി ഉബൈദുള്ള, എം. ഉമ്മര്‍, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈന് തങ്ങള്‍, അഡ്വ. എന്‍. ഷംസുദ്ദീന്, പാറക്കല്‍ അബ്ദുല്ല, പിബി അബ്ദുല്‍ റസാഖ്, എന്‍എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്, എം. രാജഗോപാല്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവര്‍ പങ്കെടുത്തു.
-
ഇനിയുമെത്ര പിളരും ലയിക്കുമീ കേരള കോൺഗ്രസ്... പിളർന്നും പുണർന്നും വളർന്നും -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications