കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജന്മനാടിന്റെ വിട: ഔദ്യോഗിക ബഹുമതികളോടെ ചെര്‍ക്കളം അബ്ദുള്ളയുടെ ഭൗതിക ശരീരം ഖബറടക്കി

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ഔദ്യോഗിക ബഹുമതികളോടെ ചെര്‍ക്കളം അബ്ദുള്ളയുടെ ഭൗതിക ശരീരം ചെര്‍ക്കള മുഹിയദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ചെർക്കളം അബ്ദുല്ലയുടെ വിയോഗത്തിലൂടെ രാഷ്ട്രീയത്തിലെ അതികായനെയാണ് നാടിന് നഷ്ടമായത്. മുസ്ലിംലീഗിന് മാത്രമല്ല, യു.ഡി.എഫിനും കേരള രാഷ്ട്രീയത്തിന് തന്നെ ആ വേർപാട് കനത്ത ആഘാതമാണ്. പ്രിയപ്പെട്ട നേതാവ് ചെർക്കളത്തിന്റെ മരണവിവരമറിഞ്ഞ് ആയിരങ്ങളാണ് ചെർക്കള അല്ലാമാ ഇഖ്ബാൽ നഗറിലെ കംസാനക് വില്ലയിലേക്ക് ഒഴുകിയെത്തിയത് .

cherkkalamabdullah11

ജനിച്ചതും വളർന്നതും കാസർകോട് മണ്ഡലത്തിലായിരുന്നെങ്കിലും ദീർഘകാലം അദ്ദേഹത്തിന്റെ കർമഭൂമി മഞ്ചേശ്വരം മണ്ഡലമായിരുന്നു. 19 വർഷം ഓരോ പുൽക്കൊടിക്കും അവിടെ ചെർക്കളത്തെ പരിചിതമായിരുന്നു . ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ മുന്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ മറ്റ് എല്ലാ പ്രമുഖ നേതാക്കളും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

cherkkalamabdullah

സംസ്‌കാര ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഭാരവാഹികളായ സി.ടി അഹമ്മദലി, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, കെഎസ് ഹംസ, അബ്ദുല്‍ റഹ്‌മാൻ രണ്ടത്താണി, പി.എ.എം.എ കരീം, എം പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ ശ്രീമതി, എം.കെ രാഘവന്‍, പി കരുണാകരന്‍, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, സി മമ്മുട്ടി, പി ഉബൈദുള്ള, എം. ഉമ്മര്‍, ടി.വി ഇബ്രാഹിം, ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, പിബി അബ്ദുല്‍ റസാഖ്, എന്‍എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, എം. രാജഗോപാല്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
kasargod-local-news burial of cherkkalam abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X