കെണി വച്ചത് പന്നിക്ക്... പക്ഷേ കുടുങ്ങിയത് പുലി; പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്
പാണത്തൂർ: കള്ളാർ പഞ്ചായത്തിലെ പൂടംകല്ല് ഓണിയില്‍ പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയത് പുലി. കെണിയിൽ കുടുങ്ങിയ പുലിയെ കാണാനായി നിരവധി പേരാണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും രാജപുരം പോലീസും സ്ഥലത്തെത്തി.

കഴിഞ്ഞ ദിവസം രാത്രി തന്നെ പുലി കെണിയിൽ കുടുങ്ങി എന്നാണ് സംശയം കാരണം പുലി കെണിയിൽ കുടുങ്ങി കാണുമ്പോഴേക്കും അവശനായി കഴിഞ്ഞിരുന്നു. കെണിയിലെ കുരുക്ക് കാലിൽ ചുറ്റി വലിഞ്ഞ നിലയിലാണ്.

വയനാട്ടില്‍ നിന്നുള്ള മയക്കുവെടി സംഘമാണ് പുലിയെ കീഴ്‌പെടുത്താനെത്തുന്നത്. അതേസമയം പുലി കുടുങ്ങിയ കയറ് ഏത് സമയത്തും പൊട്ടി പോകുമെന്ന നിലയിലാണ് . അതിനാല്‍ കാഴ്ചക്കാരെ പുലിയുടെ സമീപത്തേക്ക് പൊലീസ് കടത്തിവിടുന്നില്ല . പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ആളുകൾ കൂടുന്നത് പുലിയെ രക്ഷപ്പെടുത്തുന്നതിന് വിഘാതമായിട്ടുണ്ട്.













Click it and Unblock the Notifications