പ്രളയ ബാധിതർക്ക് കൈത്താങ്ങ്; കാസർകോട് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും ധനസമാഹരണ നിധിയിൽ അണിചേരും
കാസർഗോഡ്: ഇക്കഴിഞ്ഞ ആഗസ്റ്റ് 31-ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് കേരളത്തിന്റെ പുനർനിർമ്മാണത്തിൽ വിദ്യാർത്ഥികളെയും പങ്കാളികളാക്കാൻ തീരുമാനിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരളത്തിലാകമാനമുള്ള വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഏകദിന ധനസമാഹരണം നടത്താനാണ് തീരുമാനം.
ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചത് മുതൽ തന്നെ പരമാവധി വിജയകരവും മാതൃകാപരവും ആക്കാനുള്ള ഒരുക്കത്തിലാണ് അധ്യാപകരും ഒപ്പം വിദ്യാർത്ഥികളും. പ്രളയം വിതച്ച കെടുതികൾക്ക് മുന്നിൽ ഇപ്പോഴും നിസ്സഹരായി നിൽക്കുന്ന അനേകായിരങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ കരുത്തും കരുതലും നൽകേണ്ടത്ത് ഓരോരുത്തരുടേയും കടമയാണെന്ന ചിന്ത ഇതിന് ചാലക ശക്തിയായി മാറുന്നു.

ക്ലാസ്സ് തലത്തിൽ കുട്ടികളിൽ നിന്നും ശേഖരിക്കുന്ന തുക ഒത്തുചേർത്ത് സ്കൂളിന്റെ പൊതു ഫണ്ട് എന്ന നിലയിൽ പ്രധാനാധ്യാപകനോ, പ്രിൻസിപ്പലോ പൊതു വിദ്യാഭ്യാസ വകുപ്പ് സ്റ്റേ ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ ജഗതി ശാഖയിൽ ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് നിർദ്ദേശം.
കാസറഗോഡ് ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 162 ഹൈസ്കൂളുകളും , 155 യു. പി സ്കൂളുകളും, 271 എൽ. പി സ്കൂളുകളും, 2 ടെക്‌നിക് സ്കൂളുകളും, 2 സ്പെഷ്യൽ സ്കൂളുകളും ഉൾപ്പെടെ മൊത്തം 592 വിദ്യാലയങ്ങൾ ദാനസമാഹരണ നിധിയിൽ അണിചേരും. ഇതിൽ 96 ഹൈസ്കൂളുകളും, 68 യു. പി സ്കൂളുകളും, 143 എൽ. പി സ്കൂളുകളും പൊതു വിദ്യാലയങ്ങളാണ്. വിദ്യാലയങ്ങൾ വഴിയുള്ള ധനശേഖരണത്തിലൂടെ എല്ലാ കുടുംബങ്ങളെയും കേരളത്തിന്റെ പുനർനിർണമാണത്തിൽ അണിചേരുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications