Get Updates
Get notified of breaking news, exclusive insights, and must-see stories!

ജന നായകൻ ജില്ലാ കലക്ടര്‍ കാസറഗോഡ് സിവിൽ സ്റ്റേഷന്റെ പടിയിറങ്ങുന്നു; ഇനി സ്വന്തം നാടായ ഇടുക്കിയിൽ..

കാസര്‍കോട്: കാസർകോടിന്റെ ഓരോ സ്‌പന്ദനം തൊട്ടറിഞ്ഞ ജനനായകൻ ജില്ലാ കലക്ടര്‍ കെ.ജീവൻ ബാബു ഐ.എ.എസ്. കാസറഗോഡ് സിവിൽ സ്റ്റേഷന്റെ പടിയിറങ്ങുന്നു. ഇടുക്കി സ്വദേശിയായ കെ.ജീവൻ ബാബു 2016 ഓഗസ്റ് 17 നാണ് ജില്ലാ കലക്ടറായി ചുമതലയേറ്റത്. ഇനി സ്വന്തം നാടായ ഇടുക്കിയിലേക്ക് തന്നെയാണ് സ്ഥലം മാറ്റം എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Collector

എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ഏറെ പ്രവർത്തിച്ച ഒരു വ്യക്തികൂടിയാണ് ഇദ്ദേഹം. പരാതിയുമായി മുന്നിലെത്തിന്നവരെ മടക്കി അയക്കാതെ കഴിയുന്നതും വേഗം പരിഹാരം കാണാൻ ശ്രമിച്ചിരുന്നു. ഒരുപാട് പരിമിതികളിൽ വീർപ്പുമുട്ടുന്ന ജില്ല ആയതുകൊണ്ട് തന്നെ നൂറുകണക്കിന് ആളുകളുടെ പ്രശ്ങ്ങളിൽ ഇടപെട്ട് അവയ്ക്കെല്ലാം പരിഹാരമുണ്ടാക്കാൻ കളക്ടർ നടത്തിയ സേവനം മഹനീയമാണ്.
Collector

കെ.ജീവൻ ബാബു 2009 ൽ ഇന്ത്യൻ റവന്യു സർവീസിലും 2010 ൽ പശ്ചിമബംഗാളിൽ ഐ.പി.എസ് ഓഫീസറായും 2011 ൽ ഐ.എ.എസ് ബാച്ചിലുൾപ്പെട്ട അദ്ദേഹം തൃശൂരിൽ അസി. കലക്ടറായാണ് കേരളത്തിൽ ഔദ്യോഗിക പദവി ഏറ്റെടുത്തത്. അത് കഴിഞ്ഞ് കാഞ്ഞങ്ങാട് സബ്കലക്ടർ, എക്‌സൈസ് അസി.കമ്മീഷണർ, സർവേ ഡയറക്ടർ, ബീവറേജ് കോർപറേഷൻ എം.ഡി, കശുവണ്ടി വികസന കോർപറേഷൻ എം.ഡി , ഇലക്ഷൻ ഡെപ്യൂട്ടി കമ്മീഷൻ എന്നി സ്ഥാനങ്ങളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+