കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെർക്കളം അബ്‌ദുള്ളയുടെ മരണം: സോഷ്യൽ മീഡിയകളിൽ വ്യാജപ്രചാരം നടത്തിയവർക്കെതിരെ കേസെടുക്കും?

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: മുന്‍മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയുടെ മരണം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തിയവർക്കെതിരെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ജില്ലാ പോലീസ് ചീഫ് ഡോ.എ ശ്രീനിവാസന് പരാതി നൽകി.

ചെര്‍ക്കളം അബ്ദുള്ളയുടെ മരണം മൂന്ന് ദിവസം മുമ്പേ സംഭവിച്ചതാണെന്നും മുസ്ലിം ലീഗ് നേതാക്കൾക്ക് ഡൽഹിയിൽ നിന്നും വരാനുള്ള സന്ദര്‍ശന സൗകര്യത്തിന് വേണ്ടിയാണ് മരണ വിവരം രഹസ്യമാക്കിയതെന്നുമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ആശുപത്രിയില്‍ നിന്ന് മരണപ്പെട്ട ശേഷം രേഖകളില്‍ റീസണ്‍ ഡെത്ത് എന്ന് രേഖപ്പെടുത്തിയിരുന്നുവെന്നും മരണം സംഭവിച്ച ശേഷമാണ് നാട്ടിലെത്തിച്ചതെന്നും കള്ളപ്രചരണം നടക്കുന്നുണ്ട്.

Cherkalam Abdullah

മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരിക്കെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ചെർക്കള അല്ലാമാ ഇഖ്ബാൽ നഗറിലെ കംസാനക് വില്ലയിലേക്ക് അദ്ദേഹത്തെ വ്യാഴാഴ്ച്ച രാത്രി കൊണ്ട് വന്നത്. എന്നാൽ പിറ്റേ ദിവസം രാവിലെയാണ് മരണത്തിന് അദ്ദേഹം കീഴടങ്ങിയത്. ഇത് സംബന്ധിച്ച് നടക്കുന്ന കള്ളപ്രചരണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും അദ്ദേഹത്തെ സ്‌നേഹിക്കുന്നവർക്കും കടുത്ത മാനസിക പ്രയാസമാണ് ഉണ്ടാക്കിയത്. ഇത്തരത്തിൽ ആശയ കുഴപ്പം സൃഷ്ടിക്കുന്നവർക്കെതിരെ അതിശക്തമായ നിയമ നടപടി എടുക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

English summary
Kasargod Local News about fake publicity in Cherkalam Abdullah's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X