Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെര്‍ക്കളയിൽ വൻ തീപിടുത്തം: തീപിടുത്തം ഷോപ്പിംഗ് കോംപ്ലക്സില്‍! അപകടം ജനറേറ്ററിന് തീപിടിച്ച്!

കാസര്‍കോട് : ചെർക്കള ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന വൈ മാര്‍ട്ട് ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകൾ നിലയിൽ വെച്ചിരുന്ന ജനറേറ്റർ ചൂടുപിടിച്ച് ഇതിന്റെ അടുത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക് സാധനങ്ങൾക്ക് തീപടർന്നാണ് വൻ തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപടരുന്നത് കണ്ടതോടെ ഷോപ്പിംഗ് കോംപ്ലക്സിലെ തൊഴിലാളികളും ഉപഭോക്താക്കളും പരിഭ്രാന്തരായി പുറത്തേക്ക് ഓടി.

fire-1

ഉടൻ തന്നെ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഇവർ തീ അണച്ചു. ചെർക്കള സ്വദേശിയായ ജലീലിൻെറതാണ് ഈ ഷോപ്പിംഗ് കോംപ്ലക്സ് . കഴിഞ്ഞ വർഷമാണ് ചെർക്കളയിൽ ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചത്. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ടെന്ന് ജലീൽ പറഞ്ഞു. വലുതും ചെറുതുമായ നിരവധി കടകളാണ് ചെർക്കള ടൗണിൽ പ്രവർത്തിക്കുന്നത് അതുകൊണ്ട് തന്നെ നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്.

fire11
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+