Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴര കിലോ കഞ്ചാവുമായി വിതരണക്കാരനായ മീഞ്ച സ്വദേശി അറസ്റ്റില്‍; കടത്താൻ ശ്രമിച്ചത് കാറിൽ!

കുമ്പള: മീഞ്ച ബീയിക്കട്ട കൊള്‍ച്ചാപ്പിലെ ഹുസൈൻ (24)ഏഴര കിലോ കഞ്ചാവുമായി പോലീസ് പിടിയിൽ. പോലീസ് വാഹന പരിശോധ നടത്തുന്നത് ശ്രദ്ധയിൽ പെട്ട ഹുസൈൻ കാർ ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു . എന്നാൽ കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചേവാറില്‍ വെച്ച് ഹുസൈനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കാറിൽ നിന്ന് ഏഴര കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. കാസറഗോഡ് ജില്ലയിലെ മിക്ക സ്ഥലങ്ങളിലേക്കും കഞ്ചാവ് എത്തിക്കുന്നത്തിൽ പ്രധാനിയാണ് ഹുസൈനെന്ന് പോലീസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ കഞ്ചാവു കേസില്‍ അറസ്റ്റിലായി ഈയടുത്താണ് ഹുസൈന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Hussain

സ്‌കൂൾ കുട്ടികളെ കേന്ദ്രികരിച്ചാണ് ജില്ലയിൽ കൂടുതലും വിൽപനകൾ നടക്കുന്നത്. പോലീസും സംഘവും സ്കൂളുകളിൽ എത്തി ബോധവൽകരണ ക്ലാസും മറ്റും സംഘടിപ്പിക്കുന്നുണ്ടെകിലും അതിനൊന്നും ഫലം കാണുന്നില്ലെന്ന് വേണം പറയാൻ. ഓരോ ദിവസവും നിരോധിത പുകയില ഉത്പന്നങ്ങളുടെയും, കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും ഒഴുക്ക് കൂടി വരികയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി കഞ്ചാവും പുകയില ഉലപനങ്ങളുമാണ് പോലീസ് പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+