കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഹരിതസഭ' ബാലകൃഷിക്ക് തുടക്കം കുറിച്ചു; ബാല പഞ്ചായത്തുകൾക്കുള്ള വിത്ത് വിതരണവും നടന്നു

  • By Desk
Google Oneindia Malayalam News

കാസറഗോഡ്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ സി ഡി എസ്സിലും ബാലപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'ഹരിതസഭ' ബാലകൃഷിക്ക് തുടക്കം കുറിച്ചു. ബാലപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, റിസോഴ്‌സ് പേഴ്‌സമാർ എന്നിവർക്കുളള ജൈവകൃഷി പരിശീലന പരിപാടി കാസറഗോഡ് മുനിസിപ്പൽ കോഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ ബാലപഞ്ചായത്തുകൾക്കുളള വിത്ത് വിതരണവും തദവസരത്തിൽ എം എൽ എ നിർവ്വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ പ്രകാശ് പാലായി പദ്ധതി വിശദീകരണം നടത്തി. പൂർണ്ണമായും ജൈവരീതിയിലുളള പച്ചക്കറിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Haritha sabha

ഓരോ കുടുംബശ്രീ സിഡിഎസ്സിലും തരിശായി കിടക്കുന്ന പ്രദേശങ്ങളും, സ്‌കൂൾ പരിസരവും ഈ കൃഷിക്കായി ഉപയോഗപ്രദമാക്കുവാനാണ് തീരുമാനം. കാസറഗോഡ് കൃഷി വിജ്ഞാന കേന്ദ്രത്തിൽ പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനിലെ ശ്രീ പി ഡി ദാസ് ജൈവരീതിയെക്കുറിച്ച് ക്ലാസ്സ് എടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ശ്രീമതി ഷൈനി ഭാസ്‌കരൻ സ്വാഗതവും ശ്രീമതി ഹർഷ പ്രിയ അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി.


English summary
Kasargod Local News about harithasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X