ലക്ഷങ്ങളുടെ ഹവാല പണവുമായി കാമുകന്മാര്‍ നാത്തൂന്മാരെയും കൊണ്ട് മുങ്ങി, സംഭവം കാസര്‍കോട്ട്!
ചെറുവത്തൂര്‍: ലക്ഷങ്ങളുടെ ഹവാല പണവുമായി ചെറുവത്തൂര്‍ കാടങ്കോട്ടെ ശിഹാബ് സുഹൃത്തായ കണ്ണൂര്‍ സ്വദേശി യുവാവുമൊത്ത് കുഞ്ഞിമംഗലത്തെ ബുഷറ (26), ഭര്‍തൃസഹോദരി പഴയങ്ങാടി മുട്ടത്തെ സുലൈമത്ത്(24) എന്നിവരുമായാണ് മുങ്ങിയത്. ഗള്‍ഫ് കേന്ദ്രീകരിച്ച് ഹവാല ഇടപാട് നടത്തുന്നതിലെ പ്രധാനികളിൽ ഒരാൾ ശിഹാബിന്റെ അടുത്ത ബന്ധുവാണ്. അതുകൊണ്ട് തന്നെ ഇയാളുടെ നാട്ടിലെ പണമിടപാട് നടത്തുന്നത് ശിഹാബാണ്.
നാട്ടില്‍ വിതരണം ചെയ്യാനായി ബന്ധു അയച്ചുകൊടുത്ത പണവുമായാണ് ശിഹാബ് മുങ്ങിയത്. ചന്തേര, പഴയങ്ങാടി പോലീസ് ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്. എറണാകുളത്ത് ഇവർ നാലു പേരും ഉണ്ടെന്ന സൂചനയെ തുടർന്ന് കേസന്വേഷണ ഉദ്യോഗസ്ഥനായ റോസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു പക്ഷേ ഇവരെ കണ്ടെത്താനായില്ല.

ശിഹാബ് അഞ്ചുമാസം മുമ്പാണ് പടന്നക്കാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. എന്നാൽ ബുഷറയ്ക്കും ഭര്‍തൃസഹോദരി സുലൈമത്തിനെയും കൊണ്ട് നാടുവിടുന്നതിന് മുമ്പ് 'ഞാന്‍ തനിക്ക് യോജിച്ച ഭര്‍ത്താവല്ലെന്നും എന്നേക്കാളും നല്ലൊരാളെ ഭർത്താവായി നിനക്ക് കിട്ടുമെന്നും' ശിഹാബ് ഭാര്യയോട് പറഞ്ഞതായി പറയുന്നുണ്ട്. ബുഷറ നാലു മക്കളെയും സുലൈമത്ത് രണ്ടും മക്കളെയും ഭര്‍തൃവീടുകളില്‍ ആക്കിയ ശേഷമാണ് നാടുവിട്ടത്. നാടുവിട്ട ശിഹാബ് സുലൈമത്തിന്റെ മാതൃസഹോദരിയുടെ മകനാണ്.












Click it and Unblock the Notifications