കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുട്ടിയെ വിട്ടുകിട്ടണം: ഹര്‍ജിയുമായി ഭര്‍ത്താവ് കോടതിയില്‍, കാമുകനൊപ്പം നാടുവിട്ടപ്പോള്‍ മകളും ഒപ്പം

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: ഉള്ളാള്‍ സ്വദേശിയും ഹൊസങ്കടിയില്‍ താമസക്കാരനുമായ യുവാവാണ് കാമുകനൊപ്പം നാടുവിടുമ്പോള്‍ ഭാര്യ കൂടെ കൊണ്ടുപോയ അഞ്ചുവയസുകാരിയായ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. രണ്ട് മക്കളും ഭാര്യയുമായി ഹൊസങ്കടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്നു യുവാവ്.

ഇതിനിടയിലാണ് ഭാര്യ കൊല്ലം സ്വദേശിയായ കാമുകനൊപ്പം അഞ്ചുവയസുകാരിയായ ഇളയ കുട്ടിയെയും കൂട്ടി സ്ഥലം വിട്ടത്. ഭർത്താവിന്റെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുമ്പോഴാണ് കാമുകനെയും ഭാര്യയെയും കുഞ്ഞിനെയും മംഗളൂരുവില്‍ കണ്ടെത്തിയത്. തുടർന്ന് യുവതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിച്ചുവെങ്കിലും കുട്ടി ഒപ്പം ഉള്ളതിനാൽ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല.

kasargod-

കോടതിനിര്‍ദേശപ്രകാരം യുവതിയെയും കുട്ടിയെയും പോലീസ് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ വിട്ടുകിട്ടാന്‍ ഭര്‍ത്താവ് കോടതിൽ ഹരജി സമർപ്പിച്ചു. ഹരജി സ്വീകരിച്ച കോടതി വീണ്ടും യുവതിയെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരായ യുവതി കാമുകനൊപ്പം തന്നെ പോകാനാണ് ആഗ്രഹമെന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ഇതിനായി താൻ കുട്ടിയെ ഉപേക്ഷിക്കാനും തയ്യാറാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി . എന്നാല്‍ ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടി മാതാവിനൊപ്പം കഴിയാനാണ് കോടതി നിര്‍ദേശിച്ചത്.
English summary
Kasargod Local News husband approches court for child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X